മണ്ണാര്‍ക്കാട്:കൗമാര ആരോഗ്യ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അലനല്ലൂര്‍ സാമൂഹ്യ ആ രോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ആരോഗ്യ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു .മണ്ണാര്‍ക്കാട് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.ഐ കബീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെ ല്‍ഫെയര്‍ ഓഫീസര്‍ സുരേഷ് ബാബു പോക്‌സോ വിഷയത്തിലും, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാരായണന്‍ മദ്യം, മയക്കുമരുന്ന്, പുക യില എന്നിവയുടെ ദോഷഫലങ്ങളെ കുറിച്ചും, ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ ടോംസ് വര്‍ഗീസ് പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെ കുറി ച്ചും, കൗണ്‍സലര്‍ മിഥുന്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ചര്‍ച്ച ക്ലാസുകള്‍ എടുത്തു. പ്രധാനാധ്യാപകന്‍ കെ. അയിഷാബി, സ്റ്റാഫ് സെക്രട്ടറി ടി. അബ്ദു റസാക്ക്,കരിയര്‍ ഗൈഡ് സി സെയ്തലവി, മുഹ മ്മദ് ഹബീബുല്ല, ഗൈഡ് ക്യാപ്റ്റന്‍ ടി.കെ സാബിറ, സൗഹൃദ കോ ര്‍ഡിനേറ്റര്‍ വിനീതാ ശശിധരന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീ സര്‍ ഇ. യൂസുഫലി, സുനില്‍ ബാബു സംബന്ധിച്ചു.