മണ്ണാര്‍ക്കാട്: ചില ഭേദഗതികളോടെ ട്രാഫിക്ക് പരിഷ്ക്കരണം തു ടരാന്‍ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമായി. കോടതിപ്പടി ജങ്ഷനില്‍ ട്രാ ഫിക്ക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുക എന്നതാണ് പുതുതായി എടു ത്ത പ്രധാന തീരുമാനം. മുല്ലാസിന് മുമ്പില്‍ നേരത്തെയുണ്ടായിരുന്ന ബസ് സ്റ്റോപ്പ് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിന് മുന്‍വശത്തേക്ക് മാ റ്റി സ്ഥാപിക്കും. കോടതിപ്പടി പൊതുമരാമത്ത് ഓഫീസിന് എതിര്‍ വശത്തുള്ള ബസ് സ്റ്റോപ്പ് തുടരും. മുല്ലാസിന് മുമ്പില്‍ പത്ത് ഓട്ടോറി ക്ഷകള്‍ നിര്‍ത്തുന്നതിന് തീരുമാനമായി. ചങ്ങലീരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നമ്പിയന്‍കുന്നിലൂടെ തിരിഞ്ഞു പോകുന്നതി ന് സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ ഒമ്പത് മണി മുതലാണ് ഇതിലൂടെ വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ടത്. ഇത്തരത്തിലുള്ള ചില ഭേദഗതികളോടെയാണ് ഗതാഗത പരിഷ്ക്കരണം തുടരാന്‍ മുഴു വന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ട്രേഡ് യൂണിയന്‍ പ്രതിനിധി കളും പങ്കെടുത്ത യോഗത്തില്‍ ഐക്യകണ്ഠേന തീരുമാനിച്ചത്. തി ങ്കളാഴ്ച മുതലാണ് പരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി തുട ങ്ങുക. ഗതാഗത പരിഷ്കരണം ശക്തമായി നടപ്പാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ഇനിയും പരാതികളുണ്ടെങ്കില്‍ ചര്‍ച്ച ചെ യ്യാമെന്നും ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.