മണ്ണാര്‍ക്കാട്:നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരവുമാ യി ബന്ധപ്പെട്ട് ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിപി എം സിഐടിയു മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായും ഈ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പിന്തുണ നല്‍കു മെന്നും സിപിഎം സിഐടിയു സംയുക്ത പ്രസ്താവനയില്‍ അറിയി ച്ചു.കോടതിപ്പടിയില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ സി ഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുക,മുല്ലാസ് പരിസരത്ത് ബസ് സ്റ്റോപ്പ് പുന: സ്ഥാപിക്കുക എമറാള്‍ഡ് മുതല്‍ മുല്ലാസ് വരെ വ്യാപാരികള്‍ക്ക് അസൗകര്യമില്ലാത്ത വിധം ഓട്ടോ സ്റ്റാന്റ് നിലനിര്‍ത്തുക,സിവില്‍ സ്റ്റേഷന്‍,കോടതി ഭാഗത്തെ ഓട്ടോ പാര്‍ക്കിംഗ് എം.പി ഓഡിറ്റോറി യം ഭാഗത്തേക്ക് നീക്കി നിര്‍ത്തുക, വണ്‍വേ ആരംഭിക്കുന്നത് ഒമ്പത് മണിക്ക് ശേഷമാക്കുക,ടിപ്പു സുല്‍ത്താന്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാ ന്റ് ഒരേ സമയം അഞ്ച് ഓട്ടോറിക്ഷകള്‍ എന്ന നിലയില്‍ ക്രമീകരി ച്ച് നിലനിര്‍ത്തുക,പഴയ ദിവ്യലക്ഷ്മിക്ക് സമീപമുള്ള ബസ് സ്റ്റോപ്പ് ഇതേ രീതിയില്‍ തുടരുക എന്നീ നിര്‍ദേശങ്ങളാണ് യോഗത്തില്‍ അംഗീകരികരിക്കാന്‍ തയാറായതെന്ന് നേതാക്കള്‍ അറിയിച്ചു. സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്ന മുറക്ക് വണ്‍വേ ഉപേക്ഷിച്ച് ഗതാ ഗതം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടതായും നേതാ ക്കളായ കെ പി ജയരാജ്,ടി ദാസപ്പന്‍,പി ദാസന്‍,നഗരസഭ കൗണ്‍ സിലര്‍ ടി ആര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.