പാലക്കാട്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊ ല്ലുന്നതിന് ചെലവാകുന്ന ആയിരം രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാ ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ തീരുമാനം. ജില്ലയി ല്‍ കാട്ടുപന്നി ശല്യം മൂലം കൃഷി നാശം ഉണ്ടാകുന്നത് തടയുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.ക്യഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളിതുവരെയുള്ള കുടിശ്ശിക ലഭ്യമാക്കുന്നതിനും നിലവിലുള്ള തുക വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ഡി എഫ് ഒ മാരുടെ നേതൃത്വത്തില്‍ പന്നിശല്യം രൂക്ഷമായ ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ് മാരുടെ യോഗം ചേര്‍ന്ന് കാട്ടുപന്നി ശല്യം തടയാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. കാട്ടുപന്നി ശല്യം രൂക്ഷ മായ ഉള്‍പ്രദേശങ്ങളിലെ കര്‍ഷകരുടെ യോഗം റേഞ്ച് ഓഫീസര്‍മാ ര്‍ വിളിച്ചുചേര്‍ക്കണം.അവരുടെ സഹായത്തോടെ കാട്ടുപന്നി ശല്യം ഇല്ലാതാക്കാന്‍ ഉള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു.

തോക്ക് ഉപയോഗിക്കുന്നതിനു ലൈസന്‍സ് ലഭിച്ചിട്ടുള്ള കര്‍ഷരെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീ കരിക്കണം.കാട്ടുപന്നികളെ വെടി വെക്കുന്നതിനായി ആവശ്യമു ള്ള ഗതാഗത ചെലവും ഇന്ധന ചെലവും ബന്ധപ്പെട്ട ഗ്രാമപഞ്ചായ ത്തും പാടശേഖര സമിതികളും ചേര്‍ന്ന് നല്‍കേണ്ടതാണ്.പുലി ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അടിക്കാടുകള്‍ ബന്ധപ്പെട്ട ഗ്രാമപ ഞ്ചായത്തുകള്‍ വൃത്തിയാക്കണം.എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജിനു അകത്തും പരിസരത്തുള്ള അടിക്കാടുകള്‍ വൃത്തിയാ ക്കാനുള്ള നിര്‍ദേശം കോളേജ് അധികൃതര്‍ക്ക് നല്‍കി.

കാട്ടുപന്നിയുടെ ആക്രമണം മൂലം കൃഷിനാശം ഉണ്ടാകുന്നുണ്ടെ ന്നും കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.വനംവകുപ്പിന്റെ് നിയമപ്രകാരം കാട്ടുപന്നികളെ വെടി വയ്ക്കുന്നതിന് ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ റുടെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്.തോക്ക് ഉപയോഗിക്കുന്ന തിന് ലൈസന്‍സുള്ള കര്‍ഷകകര്‍ക്ക് അപേക്ഷ നല്‍കുന്ന മുറക്ക് കര്‍ഷകന്‍ എം-പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് എന്നും ഇത്ത രക്കാര്‍ക്ക് കാട്ടുപന്നികളെ വെടി വയ്ക്കാവുന്നതാണെന്നും പാല ക്കാട് ഡി എഫ് ഒ പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതു പോ ലെ കാട്ടുപന്നികളെ കെണിവെച്ച് പിടിക്കുന്ന രീതി പ്രാവര്‍ത്തികമാ ക്കണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചുകാട്ടുപന്നിയുടെ ശല്യം രൂക്ഷം ആയിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ കണ്ടെത്തി പ ഞ്ചായത്തിന് ഒരെണ്ണം എന്ന കണക്കില്‍ കൂട് സ്ഥാപിക്കുകയാണെ ങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരം ആകുമെന്നും മന്ത്രി പറഞ്ഞു. നെന്മാറ ഡിവിഷന് കീഴില്‍ 160,മണ്ണാര്‍ക്കാട് ഡിവിഷനില്‍ 59, കാ ട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടുണ്ട് എന്ന ഡി എഫ് ഒ അറിയി ച്ചു.

ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി,ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്,നെന്മാറ ഡി എഫ് ഒ സി. പി അനീഷ് ,മണ്ണാര്‍ക്കാട് ഡിഎഫ് എം. കെ.സുര്‍ജിത്ത്, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!