മണ്ണാർക്കാട്: കെഎസ്ഇബി സബ് സ്റ്റേഷനിലെ പൊട്ടിത്തെറിച്ച സി ടി കോയിൽ മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായത് ഇ രുപത്തിനാല് മണിക്കൂറിനു ശേഷം. വൈദ്യുതി മുടക്കത്തിൽ വല ഞ്ഞ് മണ്ണാർക്കാട്ടുകാർ. മണ്ണാർക്കാട് 210 കെവി സബ് സ്റ്റേഷൻ യാഥാ ർഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇന്നലെ രാത്രി ഏഴ് മണിക്കാണ് നെല്ലിപ്പുഴ ആണ്ടിപ്പാടത്തെ 110 കെവി സബ് സ്റ്റേഷനി ലെ സിടി കോയിൽ സ്ഫോടനത്തോടെ കത്തിയത്. ഇതോടെ സബ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള വൈദ്യുതി വിതരണം അവതാളത്തി ലായി.
കാലപ്പഴക്കമാണ് കോയിൽ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അലനല്ലൂർ, മേലാറ്റൂർ ഫീഡ റുകളിൽ നിന്ന് മണ്ണാർക്കാട് സബ് സ്റ്റേഷൻ പരിധിയിൽ കഴിയുന്ന ത്ര സ്ഥലങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും
പൂർണ തോതിൽ വൈദ്യുതി വിതരണം സാധ്യമായിരുന്നില്ല. പല ഭാഗങ്ങളിലും ബുധൻ രാത്രി മുതൽ വ്യാഴം രാത്രി വരെ വൈദ്യുതി വിതരണം പൂർണമായും മുടങ്ങി.
മണ്ണാർക്കാട് ടൗൺ, കോട്ടോപ്പാടം, കുമരംപുത്തൂർ ഭാഗങ്ങളിൽ മേ ലാറ്റൂരിൽ നിന്നും കുമരംപുത്തൂരിന്റെ കുറച്ചു ഭാഗത്ത് ശ്രീകൃഷ്ണപു രത്തു നിന്നും വൈദ്യുതി എത്തിച്ചു ഭാഗികമായി വിതരണം പുനഃ സ്ഥാപിച്ചു. കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഭാഗങ്ങളിൽ കല്ലടിക്കോട് ഭാഗ ത്തു നിന്നുള്ള വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിച്ചു. ഈ ഭാഗങ്ങ ളിലെല്ലാം ഇടവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പാലക്കാട് നിന്നു സിടി കോയിൽ മണ്ണാർക്കാട്ട് എത്തിച്ച് ആറു മണിയോടെ തകരാർ പരിഹരിച്ചു. തുടർന്നാണ് വൈദ്യുതി വിതരണം പൂർണ തോതിൽ പുനഃസ്ഥാപിച്ചത്.
കാലപ്പഴക്കമാണ് പൊട്ടിത്തെറിക്കു കാരണമെന്ന് കെഎസ്ഇബി അ ധികൃതർ പറഞ്ഞു. 1989ൽ മണ്ണാർക്കാട് 110 കെവി സബ് സ്റ്റേഷൻ സ്ഥാപിച്ചപ്പോഴുള്ള സിടി കോയിലാണ് പൊട്ടിത്തെറിച്ചത്. പാലക്കാ ട് നിന്ന് ഒരു 110 കെവി ലൈൻ മാത്രമാണു മണ്ണാർക്കാട്ടേക്കുള്ളത്. ഇതിൽ തകരാർ സംഭവിച്ചാൽ അത് പരിഹരിച്ച ശേഷമേ വൈദ്യു തി വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂ. മണ്ണാർക്കാടിനു അനു വദിച്ച 210 കെവി സബ് സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കി വൈദ്യുതി മുടക്കത്തിനു പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.