മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ഗതാഗത വിഷയം വീണ്ടും പ്രതിസന്ധി യിലാക്കുന്ന രീതിയില്‍ രാഷ്ട്രീയപ്പോര് ഇരു മുന്നണികളും നിര്‍ത്ത ണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അ മീര്‍.ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയില്‍ സിപിഎം, ലീഗ്, കോണ്ഗ്ര സ്, സിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി അടക്കമുള്ള എല്ലാ പാര്‍ട്ടികളും, വ്യാപാരി- ആട്ടോ തൊഴിലാളി പ്രതിനിധികളും പോ ലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എല്ലാവരും കൃത്യമായ അഭി പ്രായങ്ങള്‍ പറഞ്ഞതാണ്. അങ്ങിനെയാണ് പൊതു തീരുമാനം എടു ത്തത്.്ഇപ്പോള്‍ പഴയ ബസ്റ്റോപ്പില്‍ വാഹനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു നിര്‍ത്തുന്ന രീതിയില്‍ നിയമം കയ്യിലെടുക്കുന്നത് ശരിയ ല്ല.മണ്ണാര്‍ക്കാട്ടെ പോലീസിനെ അടക്കം അപ്രസക്തമാക്കി ഏതെങ്കി ലും പാര്‍ട്ടിയോ ട്രേഡ് യൂണിയനോ മുന്നോട്ട് പോകുന്നത് നിയമവാഴ്ച യുടെ ലംഘനമാണ്.മണ്ണാര്‍ക്കാട്ടെ ഗതാഗത പ്രശ്‌നം ചെറിയ രീതിയി ല്‍ എങ്കിലും ആശ്വാസം ആയിരുന്നു പുതിയ ട്രാഫിക്ക് പരിഷ്‌ക്കര ണം.വ്യാപാരികള്‍ക്ക് കോടതിപ്പടി ബസ്സ്റ്റോപ്പ് അടക്കം പുതിയ ട്രാ ഫിക്ക് പരിഷ്‌ക്കരണം പ്രശ്‌നം ഉണ്ടെങ്കില്‍ അവരുമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും മുന്‍സിപ്പലിറ്റിയും പോലീസും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചി തമായ തീരുമാനം എടുക്കണമെന്നും കെ.വി.അമീര്‍ പറഞ്ഞു.