മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക്ക് പരിഷ്ക്കരണം അട്ടിമറിക്കാനുളള സി.പി.എമ്മിന്‍റെ നീക്കം രാ ഷ്ട്രീയ പാപ്പരത്വമാണെന്നും ഇതിനെ ശക്തമായി പ്രതിരോ ധി ക്കാനും യു.ഡി.എഫ് മണ്ണാര്‍ക്കാട് മണ്ഡലം നേതൃയോഗം തീരുമാനി ച്ചു.
ട്രാഫിക്ക് റഗുലേറ്ററി അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലുമാ സത്തിനിടെ നിരവധി യോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയി ട്ടുണ്ട്. യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, സ്വകാര്യ ബസ് ഉടമകള്‍, റെസിഡന്‍സ് അസോസിയേഷന്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും യോഗങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. യോഗങ്ങ ളി ല്‍ പങ്കെടുത്ത ചിലരാണ് ട്രാഫിക് പരിഷ്കരണം അട്ടിമറിക്കാന്‍ മു ന്നില്‍ നില്‍ക്കുന്നതെന്നും സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്വമാ ണ് ഇത് സൂചിപ്പിക്കുന്നതെന്നും യോഗം വിലയിരുത്തി. കാലങ്ങളാ യി നഗരത്തിലുണ്ടായിരുന്ന ഗതാഗതക്കുരിക്കിന് പരിഹാരമായി തുടങ്ങി. ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ ചെയര്‍മാന്‍ നഗര സഭാ അധ്യക്ഷന്‍ കൂടിയായ സി. മുഹമ്മദ് ബഷീറും, കണ്‍വീനര്‍ ഡി.വൈ.എസ്.പിയുമാണ്. കൃത്യമായ കൂടിയാലോചനകളും മോ ണിറ്ററിങും യോഗങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും സ്വരൂപി ച്ചാണ് ട്രാഫിക് പരിഷ്കാരം തുടങ്ങിയത്. ആദ്യ ദിവസം തന്നെ ചില കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതികളും ബുദ്ധിമുട്ടുകളും അടു ത്ത് ചേരുന്ന ട്രാഫിക് റഗുലേറ്ററിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാ മെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്ന് തന്നെ പറഞ്ഞിരുന്നു. ട്രാഫിക് പരിഷ്കാരവുമായി മുന്നോട് പോവാനുളള എല്ലാവിധ പിന്തു ണയും ചെയര്‍മാന്‍ യു.ഡി.എഫ് നേതൃത്വം നല്‍കി. കൂടാതെ ഉയര്‍ ന്നുവന്ന പ്രശ്നങ്ങള്‍ ഡി.വൈ.എസ്.പിയുമായി ചര്‍ച്ച ചെയ്യാനും യോഗം ചെയര്‍മാനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല, നേതാ ക്കളായ പി.അഹമ്മദ് അഷറഫ്, പൊന്‍പാറ കോയക്കുട്ടി, ടി.എ സി ദ്ദീഖ്, കല്ലടി അബൂബക്കര്‍, കെ.ബാലകൃഷ്ണന്‍, പി.ആര്‍ സുരേഷ്, റഷീദ് ആലായന്‍, വി.വി ഷൗക്കത്തലി, കൃഷ്ണകുമാര്‍.കെ, സി. മുഹ മ്മദ് ബഷീര്‍, എ.അയ്യപ്പന്‍, ഹുസൈന്‍ കോളശ്ശേരി, എ.അസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.