തച്ചമ്പാറ:മുതുകുര്‍ശ്ശി മമ്പോക്ക് തോടിനോട്ചേര്‍ന്ന് കൂറ്റംബാട ത്തേക്ക് പോകുന്ന റോഡ് വശങ്ങള്‍ ഇടിഞ്ഞ അവസ്ഥയില്‍. ചുങ്ക ത്തുനിന്നും മമ്പോകിലേക്കുള്ള തോടിന്റെ വശങ്ങളോടുചേര്‍ന്ന് കൂറ്റംബാടത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളാണ് കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്ന അവസ്ഥയില്‍ കിടക്കുന്നത്. ഏകദേശം 40 മീറ്റ റോളം വരുന്ന ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞുകിടക്കാന്‍ തുടങ്ങി യിട്ട് നാലുവര്‍ഷങ്ങള്‍ കഴിഞ്ഞു. വലിയ വാഹനങ്ങള്‍ക്ക് പോകാവു ന്ന റോഡില്‍ ഇപ്പോള്‍ ഓട്ടോറിക്ഷ മാത്രമാണ് പോകാനാവുക. റോഡ് കോണ്‍ഗ്രീറ്റ് ചെയ്തു വശങ്ങള്‍ കെട്ടി കൈവരികള്‍ സ്ഥാപിച്ചാല്‍, ധാരാളം പേര്‍ക്ക് ഉപയോഗപ്രദമാകും. മഴക്കാലത്തെ കെട്ടിനുള്ള വെള്ളം കേറി റോഡ് താഴ്ന്നുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. വശങ്ങള്‍ ഇടിഞ്ഞതിനാല്‍ റോഡ് തകരാനുള്ള സാധ്യതയും കൂടു തലാണെന്ന് സമീപവാസി പറഞ്ഞു. ഈ റോഡിലേക്ക് എത്തിച്ചേരാ വുന്ന തരത്തില്‍ ഒരു പാലം 2018 ല്‍ തൊട്ടടുത്തായി പൂര്‍ത്തിയാക്കി യിട്ടുണ്ട് എന്നാല്‍ ഈ റോഡിലെ വശങ്ങള്‍ ഇടിഞ്ഞതിനാല്‍ പാലം ഉപയോഗിക്കാനാകാതെ കിടക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാ ട്ടി.
