അലനല്ലൂര്‍:ചന്തപ്പടി ആലായന്‍ കോംപ്ലക്‌സിലെ അല്‍ അമീന്‍ ത യ്യല്‍ മെഷീന്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് ലക്ഷം രൂപ യുടെ നാശനഷ്ടം.വില്‍പ്പനയ്ക്കായി എത്തിച്ച 20 മെഷീന്‍,സര്‍വീ സിനായി എത്തിച്ച 18 മെഷീന്‍,വിലിപിടിപ്പുള്ള സ്‌പെയര്‍ പാര്‍ട് സുകള്‍,ഉപകരണങ്ങള്‍,250000 രൂപയുടെ നൂല്‍ എന്നിവയെല്ലാം ക ത്തിനശിച്ചതായി ഉടമ ആണിയംപറമ്പില്‍ അബു പറഞ്ഞു. സമീപ ത്തെ ഗ്ലാസ് കടയിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് എട്ട് ഷീറ്റ് ഗ്ലാ സുകളും പൊട്ടിത്തകര്‍ന്നു.അലനല്ലൂര്‍-1 വില്ലേജ് ഓഫീസര്‍ സ്ഥ ലത്തെത്തി നാശനഷ്ടം വിലയിരുത്തി.
കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി സ്‌കൂള്‍പടി ജംഗ്ഷനില്‍ തയ്യല്‍ മെഷീന്‍ കട നടത്തി വന്നിരുന്ന അബു രണ്ട് മാസം മുമ്പാണ് ആലാ യന്‍ കോംപ്ലക്‌സിലേക്ക് മാറിയത്.സാമ്പത്തികമായി പിന്നാക്കം നി ല്‍ക്കുന്ന അബുവിന്റെ ഉപജീവനമാര്‍ഗമാണ് തീപിടിത്തത്തില്‍ കത്തിയമര്‍ന്നത്.കട പൂര്‍വ്വ സ്ഥിതിയിലാക്കാനും അബുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെ ന്നും പൊതുജനങ്ങളുടെ സഹകരണം കൂടിയുണ്ടാകണമെന്നും സ്ഥ ലം സന്ദര്‍ശിച്ച വ്യാപാരി നേതാക്കളായ ലിയാക്കത്ത് അലി, സു ബൈര്‍ തുര്‍ക്കി എന്നിവര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് തയ്യല്‍ മെഷീന്‍ കടയ്ക്ക് തീ പിടിച്ചത്.പുക ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവരും വ്യാ പാരികളും ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീആളി പ്പടര്‍ന്നതിനാല്‍ സാധ്യമായില്ല.തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് വട്ടമ്പലത്ത് നിന്നും അഗ്നി ശമന സേനയെത്തിയാണ് തീയണച്ചത്.