കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ബിപികെപി പദ്ധതിയുടെ ഭാഗമാ യി കോട്ടോപ്പാടം കൃഷിഭവന് കീഴില്‍ ചേര്‍ന്ന ജൈവ കൂട്ടായ്മയായ ഹരിതസരണിയുടെ ജൈവോല്‍ പാദന വിതരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അദ്ധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് എ.ഡി.എ ഷാജന്‍ ടി പദ്ധതി വിശതീകരിച്ചു.വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍,ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി,മെമ്പര്‍ പി.വി നീത,സെക്രട്ടറി – ദീപു.ററി.കെ,ആസൂത്രണമിതി വൈസ് ചെയര്‍ മാന്‍ കല്ലടി അബൂബക്കര്‍,ശിവദാസന്‍ പി. എന്നിവര്‍ സംസാരിച്ചു .ഗ്രാമ പഞ്ചായത്തിലെ 50 ഹെക്റ്റര്‍ ഭൂമിയില്‍ ജൈവ കൃഷി ചെയ്യു വാന്‍ കര്‍ഷകര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ ബിനു വി. അറിയിച്ചു. കോട്ടോപ്പാടം പഞ്ചായത്തില്‍ ഹരിത കഷാ യവും ഫിഷ് അമിനോ ആസിഡ് എന്നിവയുടെ വിതരണോദ്ഘാ ടനവും നടത്തി. പദ്ധതിയുടെ ഭാഗമായി ആറ് ഇടത്തു ജീവാമൃതം ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.