അലനല്ലൂര്‍: വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്റെ യുവജന വി ഭാഗമായ വിസ്ഡം ഇസ് ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്റെ കീഴിലു ള്ള വിശുദ്ധ ക്വുര്‍ആന്‍ പഠന സംരംഭമായ ക്വുര്‍ആന്‍ ഹദീഥ് ലേ ണിംഗ് സ്‌കൂളിന്റെ വാര്‍ഷിക പൊതു പരീക്ഷ സമാപിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിലെ അല്‍ കഹ്ഫ് അധ്യായത്തെ ആസ്പദമാക്കി ഓണ്‍ലൈനായാണ് പരീക്ഷ സംഘടിപ്പിച്ചത്. സാധാരണക്കാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രഫഷണലുകള്‍, തൊഴിലാളികള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പരീക്ഷയില്‍ പങ്കെടു ത്തു. എടത്തനാട്ടകര മണ്ഡലത്തിലെ ദാറുല്‍ ക്വുര്‍ആന്‍, വെള്ളിയ ഞ്ചേരി, കാളമഠം, ചേരിപ്പറമ്പ്, കരുവരട്ട, അണ്ടിക്കുണ്ട്, അണയം കോട്, പടിക്കപ്പാടം, ഉപ്പുകുളം, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പ ലപ്പാറ എന്നീ യൂണിറ്റുകളില്‍ പരീക്ഷ നടന്നു. ക്യൂ.എച്ച്.എല്‍.എസ് സംസ്ഥാന കണ്‍വീനര്‍ ഒ.മുഹമ്മദ് അന്‍വര്‍, വിസ്ഡം ജില്ല ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, മന്‍സൂര്‍ ആലക്കല്‍, ഷംസുദ്ധീന്‍ പൂതംകോടന്‍, വി.ടി ഹനീഫ, പി.മരക്കാര്‍ എന്നിവര്‍ നേതൃത്വം ന ല്‍കി.