അലനല്ലൂര്‍:തുകല്‍പ്പന്തില്‍ ശ്വാസം നിറച്ച എടത്തനാട്ടുകരയില്‍ നി ന്നും കാല്‍പ്പന്തു കളിയില്‍ പുത്തന്‍ താരോദയമായി നാല് കളിക്കൂ ട്ടുകാര്‍.കേരള പ്രീമിയര്‍ ലീഗില്‍ ഇവര്‍ ഇടം നേടിയതിന്റെ ആ ഹ്ലാദാരവങ്ങളിലാണ് ഫുട്ബോള്‍ സ്നേഹികളുടെ നാട്.
പടിക്കപ്പാടം കൊണ്ടായത്ത് മുജീബ് റഹ്മാന്‍ -മുംതാസ് ദമ്പതികളു ടെ മകന്‍ കെ മുബഷീര്‍,കോട്ടപ്പള്ള ചെറുതല സക്കീര്‍ ഹുസൈന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ സി ആഷിക്ക് ഷഹീര്‍ നായക്കത്ത് വീട്ടില്‍ സുബൈര്‍ ബാബു-പാത്തുമ്മ ദമ്പതികളുടെ മകന്‍ എന്‍ അ ന്‍ഷാദ്,ചേരിയാടന്‍ നാസര്‍-ജസീല ദമ്പതികളുടെ മകന്‍ ലെഫിന്‍ ഷാലു എന്നിവരാണ് കേരള പ്രീമിയര്‍ ലീഗീന്റെ ഈ സീസണില്‍ മലപ്പുറം പാലക്കാട് ജില്ലകള്‍ക്ക് വേണ്ടി ബൂട്ടണിയുന്നത്. മുബഷീ റും ആഷിക്ക് ഷെഹീറും കൊപ്പം ഐഫ ഫുട്ബോള്‍ അക്കാദമി ക്കും വേണ്ടിയും അന്‍ഷാദ് മലപ്പുറം റിയല്‍ മലബാര്‍ ക്ലബ്ബിനും വേ ണ്ടി രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.ലെഫിന്‍ഷാലു ലൂക്കാ ക്ലബ്ബി നും വേണ്ടിയും ബൂട്ടണിയുന്നു.
2014ല്‍ എടത്തനാട്ടുകരയില്‍ ആരംഭിച്ച ചാലഞ്ചേഴ്സ് ഫുട്ബോള്‍ അ ക്കാദമിയിലാണ് നാലു പേരും ഫുട്ബോള്‍ കളിയില്‍ പരിശീലനം നേടുന്നത്.വളാഞ്ചേരി സ്വദേശി സുബ്രഹ്മണ്യനായിരുന്നു കോച്ച്. ഇവരുടെ കളിമികവ് കണ്ട് ക്ലബ്ബുകള്‍ പലരും അവസരം നല്‍കി. 2002ല്‍ ജില്ലാ ജൂനിയര്‍ ടീമില്‍ ഒരുമിച്ച് കളിച്ച അന്‍ഷാദ്,ആഷിഖ്, മുബഷീര്‍ 2018ലെ സുബ്രതോ മുഖര്‍ജി കപ്പില്‍ സംസ്ഥാന തല മത്സ രത്തില്‍ റണ്ണറപ്പായ ടീമിനുവേണ്ടി കളിക്കളത്തിലുണ്ടായിരുന്നു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി കളായ ആഷിഖും മുബഷീറും സീസോണ്‍ ചാമ്പ്യന്‍ഷിപ്പിലും കോ ഴിക്കോട് ഫാറൂഖ് കോളേജ് ബിരുദ വിദ്യാര്‍ത്ഥികളായ അന്‍ഷാദും ലെഫിന്‍ ഷാലുവും സോണില്‍ ഫാറൂഖ് കോളേജിനും വേണ്ടിയും ബുട്ടണിഞ്ഞിരുന്നു.ലെഫിന്‍ 2019ല്‍ കേരള സംസ്ഥാന ജൂനിയര്‍ ടീമിലുണ്ടായിരുന്നു.മലപ്പുറം ജില്ലാ ടീമിന്റെ ക്യാപ്റ്റനുമായിരു ന്നു.പാലക്കാട് സീനിയര്‍ ടീമിലേക്ക് ആഷിഖ് തെരഞ്ഞെടുക്കപ്പെ ട്ടിട്ടുണ്ട്.
നാലു പേരും കോളേജ് ടീമില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്നവരാ ണ്.മുബഷീര്‍ ഗോള്‍ കീപ്പറായും ലെഫിന്‍ ഷാലു ഡിഫന്ററും അന്‍ ഷാദ്,ആഷിക്ക് എന്നിവര്‍ മധ്യനിരയിലുമാണ് കളിക്കളത്തിലിറ ങ്ങുന്നത്. ഐ.എസ്.എല്‍ താരം വി.പി സുഹൈറും സന്തോഷ് ട്രോ ഫി താരം മുഹമ്മദ് പാറോക്കോട്ടിലും അടക്കം നിരവധി താരങ്ങളെ കാല്‍പന്തുകളിക്ക് സമ്മാനിച്ച എടത്തനാട്ടുകരയുടെ മണ്ണില്‍ നിന്നു ള്ള ഈ കളികൂട്ടുക്കാരെ ഏറെ പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ നോക്കി കാണുന്നത്.