മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ നാളെ മുതല്‍ പുതിയ ഗതാ ഗത പരിഷ്‌കരണം നടപ്പില്‍ വരും.രാവിലെ 9 മണിക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ട്രാഫിക് പരിഷ്‌കരണ നിയന്ത്രണങ്ങ ള്‍ക്ക് തുടക്കം കുറിക്കും. അതേ സമയം ട്രാഫിക് പരിഷ്‌കാരവുമാ യി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി അതോറ്റി കൈക്കൊണ്ട 18 തീ രുമാനങ്ങളില്‍ മൂന്നെണ്ണമൊഴികെ മറ്റ് തീരുമാനങ്ങളാണ് നടപ്പില്‍ വരികയെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് അറിയി ച്ചു.നടമാളിക ഓട്ടോ സ്റ്റാന്റ് താഴെ റോഡിലേക്ക് ഇറക്കി നാലു വ ണ്ടികള്‍ മാത്രം നടമാളിക റോഡില്‍ പാര്‍ക്ക് ചെയ്യല്‍,പച്ചക്കറി മാര്‍ക്കറ്റിലെ വണ്‍വേ സമ്പ്രദായം,കോടതിപ്പടിയില്‍ മുല്ലാസിനു മുന്നിലെ ഓട്ടോസ്റ്റാന്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളുമാണ് മാറ്റി വെച്ചിരിക്കുന്നത്.അതേ സമയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ലോഡു മായി വരുന്ന വാഹനങ്ങള്‍ക്ക് ചരക്ക് ഇറക്കുന്നതിനായി നിഷ്‌കര്‍ ഷിച്ച സമയം രാവിലെ എട്ടു മണിവരെയാക്കിയും,പാലക്കാട് ഭാഗ ത്തേക്കുള്ള ബസുകള്‍ സനഫ കോംപ്ലക്‌സിന്റെ മുന്‍വശത്തുള്ള നാഗാര്‍ജുന മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തുന്നത് ദിവ്യല ക്ഷ്മി എന്ന കടയുടെ മുന്നിലേക്ക് മാറ്റിയും തീരുമാനം ഭേദഗതി ചെ യ്തിട്ടുള്ളതായി ഡിവൈഎസ്പി അറിയിച്ചു.
ബിവറേജ് ഔറ്റിനു മുന്‍വശത്ത് റോഡിലെ പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തി.താലൂക്ക് ആശുപത്രിയിലേക്കുള്ള വഴി യിലെ ഓട്ടോ സ്റ്റാന്റ് ഒഴിവാക്കി ആശുപത്രിയുടെ മുന്നില്‍ നിന്നും റസ്റ്റ് ഹൗസ് റോഡിലേക്ക് മാത്രമായാണ് ക്രമീകരിച്ചിരിക്കുന്നത്. അ നുവദനീയമായ സ്റ്റോപ്പുകളിലല്ലാതെ നിര്‍ത്തുന്ന ബസ്സുകള്‍ക്കെതി രെ നടപടിയുണ്ടാകും.ധര്‍മര്‍ കോവിലിനു സമീപം ഒറ്റ ഓട്ടോ സ്റ്റാ ന്റാക്കി മറ്റും.ടിപ്പുസുല്‍ത്താന്‍ റോഡിലെ ബസ് സ്റ്റോപ്പ് കുറച്ചു മു ന്നോട്ടു നീക്കി അലവി സ്റ്റോറിനു മുന്നിലേക്കും ടിപ്പു റോഡില്‍ നി ന്നും വരുന്ന ബസ്സുകള്‍ ക്വാളിറ്റി ബേക്‌സിനു മുമ്പിലും മാത്രമായി നിര്‍ത്തണം.കോടതിപ്പടിയില്‍ കോഴിക്കോട്ഭാഗത്തേക്കുള്ള ബസ്സു കള്‍ ഇമേജ്‌മൊബൈല്‍സിനു മുമ്പിലും, പാലക്കാടേക്കുള്ള ബസ്സുക ള്‍ നിര്‍ത്തുന്നത് ഗോള്‍മെഡല്‍ സ്വിച്ച് സിസ്റ്റം കടയുടെ മുന്‍വശ ത്തേക്കും മാറ്റി.ചങ്ങലീരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളുടെ സ്റ്റോപ്പ് കോടതിയുടെ മുന്‍വശത്തെ ജ്യോതി സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തേക്ക് മാറ്റി.ചങ്ങലീരി ഭാഗത്തുനിന്നും വരുന്ന ചെറുവാ ഹനങ്ങള്‍ നമ്പിയംകുന്ന് റോഡിലൂടെ തിരിഞ്ഞ് വേണം ഹൈവെ യിലേക്ക് പ്രവേശിക്കേണ്ടത്.
നാളെ മുതല്‍ നഗരത്തില്‍ ആരംഭിക്കുന്ന ട്രാഫിക് പരിഷ്‌കര ണ ങ്ങളുടെ മുന്നോടിയായി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.