കോട്ടോപ്പാടം:പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോ ഗത്തിനുള്ള ഉപപദ്ധതി,2022-23 വര്‍ഷത്തെ ജനകീയാസൂത്രണം വാ ര്‍ഷിക പദ്ധതി എന്നിവ പ്രകാരം നടപ്പാക്കുന്ന സമഗ്ര വികസന പദ്ധ തികളുടെ രൂപീകരണത്തിനായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.
ഓണ്‍ലൈനായി നടന്ന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അ ക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശശി ഭീമനാട് അധ്യക്ഷനായി.കുടിവെള്ളത്തിനും ശുചിത്വത്തിനും മറ്റ് അടിസ്ഥാ ന വികസനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള വികസന രേഖ ആസൂ ത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍ അവതരി പ്പിച്ചു.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക നിലവാരമുയര്‍ത്തുന്നതിനുമായി സമഗ്ര വിദ്യാഭ്യാസ പദ്ധതി,ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍,ഭവന രഹിത കുടും ബങ്ങള്‍ക്ക് ഹൗസിങ്ങ് ബോര്‍ഡ് മുഖേന പ്രത്യേക പാര്‍പ്പിട പദ്ധതി, കിടപ്പ് രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായി പാലിയേറ്റീവ് കെയ ര്‍,ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയവക്കും വികസന രേഖയില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പാറയില്‍ മുഹമ്മദലി,റഫീന റഷീദ്, റജീന കോഴിശ്ശേരി,സെക്രട്ടറി റ്റി.കെ.ദീപു, ആസൂത്രണ സമിതി അംഗങ്ങളായ എ.അസൈനാര്‍ മാസ്റ്റര്‍, കെ.പി.ഉമ്മര്‍,ഹമീദ് കൊമ്പത്ത്, സൈനുദ്ദീന്‍ താളിയില്‍,പ്ലാന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദലി,ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍,നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.