പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
പാലക്കാട്:റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ട മൈ താനത്ത് നടക്കുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃ ഷ്ണന്‍കുട്ടി രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ ക്ക് പ്രവേശനമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരിപാടിയില്‍ ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വ നാഥ് എന്നിവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അനുബന്ധ സാമഗ്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കും. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കോട്ട മൈതാനത്തേക്ക് ഒരു വഴിയിലൂടെ മാത്രമാവും പ്രവേശനം.