പാലക്കാട്: ഒരിക്കലും മാറില്ല എന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അധികകാലം കസേരയില്‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാ സ്.ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യാ ന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേ ഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു തര ത്തിലുള്ള അനാസ്ഥയും വച്ച് പൊറുപ്പിക്കില്ല.ജില്ലയില്‍ കിഫ്ബി പ ദ്ധതികള്‍ നടപ്പിലാക്കാന്‍ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ ഡിന്റെ ജില്ലയുടെ ചുമതലയുള്ള ചില ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറെയും ജില്ലാ കലക്ടറേയും ചുമതലപ്പെടുത്തിയ തായി മന്ത്രി വ്യക്തമാക്കി.

പാലക്കാട് മെഡിക്കല്‍ കോളേജിന്റെയും ശ്രീകൃഷ്ണപുരം എന്‍ജിനീ യറിങ് കോളേജിന്റെയും നിര്‍മാണ പുരോഗതി നേരില്‍ കണ്ട് വില യിരുത്തും. അട്ടപ്പാടി റോഡിന്റെ നവീകരണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെ ങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. പണിക ള്‍ നടക്കുമ്പോള്‍ ജല അതോറിറ്റി ഉള്‍പ്പെടെ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാലതാമത്തിനിടവരാതെ തീര്‍പ്പാക്കണം. നിലവില്‍ വാട്ടര്‍ അതോറിറ്റിയുമായി താഴെ തട്ടില്‍ ഏകോപനം ഇ ല്ല. ഇക്കാര്യത്തില്‍ കലക്ടര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. പ്രവൃ ത്തിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അതത് സമയം എം. എല്‍.എമാരുമായി പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഓ രോ മണ്ഡലത്തിലും ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരെ ഉള്‍ പ്പെടുത്തി എം.എല്‍.എമാര്‍ കോണ്‍സ്റ്റിട്യുവന്‍സി മോണിറ്ററിങ് സമിതി ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പട്ടാമ്പി പാലത്തിന്റെ ഭൂമി ഏറ്റെടുക്കലില്‍ ഉടന്‍ തീരുമാനം എടു ക്കണം. വിവിധ പ്രവൃത്തികള്‍ സംബന്ധിച്ച് എം.എല്‍.എമാര്‍ ചൂണ്ടി ക്കാട്ടിയ പ്രശ്നങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് പരിഹാരം കാണ ണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തിയ ഉദ്യോഗ സ്ഥരെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കെ.കൃ ഷ്ണന്‍കുട്ടി, എം.എല്‍.എമാരായ എ പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, അഡ്വ. കെ പ്രേംകുമാര്‍, അഡ്വ. കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്‌ സിന്‍, പി മമ്മിക്കുട്ടി, അഡ്വ.എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ്.സാംബശിവ റാവു, ജില്ലയിലെ മറ്റു പൊതുമരാമ ത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!