തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കു ന്ന ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവി ല്‍ വരും.അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം.ഇല്ലെങ്കില്‍ കേ സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.കെഎസ്ആര്‍ടിസിയും അ ത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.ഹോട്ടലുകളും അവശ്യ വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതല്‍ രാ ത്രി ഒമ്പത് വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.

  • കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതു അവശ്യവിഭാഗത്തി ലുള്‍പ്പെട്ടതുമായ കേന്ദ്ര -സംസ്ഥാന,അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങ ള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, ടെ ലികോം -ഇ ന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യ മ സ്ഥാപനങ്ങള്‍,ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സ മില്ല.തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപ നങ്ങളിലെ ജീവനക്കാര്‍ തി രിച്ചറിയില്‍ കാര്‍ഡ് കരുതണം
  • പഴം,പച്ചക്കറി,പലചരക്ക്,പാല്‍,മത്സ്യം,മാസം എന്നിവ വില്‍ ക്കുന്ന കടകള്‍ രാവിലെ ഏഴു മണി മുതല്‍ 9 വരെ തുറക്കാം.
  • ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ.ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല.
  • നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല
  • രോഗികള്‍,കൂട്ടിരിപ്പുകാര്‍,വാക്‌സീനെടുക്കാന്‍ പോകുന്നവ ര്‍,പരീക്ഷകളുള്ള വിദ്യാര്‍ത്ഥികള്‍,റെയില്‍വേ സ്റ്റേഷന്‍, വി മാനത്താവളം എന്നിവടങ്ങളിലേക്കു പോകുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടെങ്കില്‍ യാത്ര അനുവദിക്കും.
  • മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വാകര്യ ചടങ്ങുകള്‍ 20 പേരെ വെച്ച് നടത്താം.ചരക്ക് വാഹനങ്ങള്‍ക്കും തടസ്സമില്ല.അടിയന്തര സാഹ ചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം
  • ദീര്‍ഘദൂര ബസ്,ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും .ട്രെയിന്‍, വിമാന യാത്രക്കാര്‍ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍,ആശുപത്രികള്‍,വിമാനത്താവളം,റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും
  • അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും ജനുവരി 30നും കള്ളുഷാപ്പുകള്‍ പ്രവര്‍ത്തി ക്കാം. രാവിലെ 9 ,രാത്രി 7 വരെയാണ് സമയം.ബവ്‌റിജസ് കോര്‍പറേഷന്‍.കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പ്പന ശാലകള്‍ക്കു തുറക്കാമെ എന്നു വ്യക്തത വന്നിട്ടില്ല

കടപ്പാട്:മലയാള മനോരമ

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!