പാലക്കാട്: പരമാവധി ചെലവ് ചുരുക്കി വൈദ്യുതി ഉത്പാദിപ്പിക്കു ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അട്ടപ്പാടി അഗളിയില്‍ സ്ഥാപിച്ച ഒരു മെഗാ വാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു മന്ത്രി. വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണ ചെലവ് കുറ യ്ക്കുന്നതിന് പദ്ധതി രൂപകല്‍പനയില്‍ ഉള്‍പ്പടെ ആവശ്യമായ മാറ്റ ങ്ങള്‍ കൊണ്ടുവരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജല സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി ല്ലയില്‍ കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നി ലയത്തിന്റെയും നെന്മാറയില്‍ 1.5 മെഗാവാട്ട് ശേഷിയുള്ള സൗരോ ര്‍ജ്ജ നിലയത്തിന്റെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പി ക്കുന്നത്തിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്ന തിന് കേന്ദ്ര-പൊതുമേഖലാ സ്ഥാപനമായ എന്‍.എച്ച്.പി.സിയുമായി ചര്‍ച്ച നടത്തും. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാ സി ഭൂവുടമകള്‍ക്ക് നിശ്ചിത ശതമാനം വരുമാനം ഉറപ്പാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാലക്കാട് കെ.എസ്.ഇ.ബി ഐ. ബിയില്‍ ഓണ്‍ലൈനായി നടന്ന പരിപാടിയിലാണ് അദ്ദേഹം. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീ കണ്ഠന്‍ എം.പി മുഖ്യാതിഥിയായിരുന്നു. കെ.എസ്.ഇ.ബി.എല്‍. മാ നേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് ഐ.എ.എസ്, ഡയറക്ടര്‍ ആര്‍.സുകു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, വൈ ദ്യുതി ബോര്‍ഡ് സ്വതന്ത്ര ഡയറക്ടര്‍ വി. മുരുഗദാസ്, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
