മണ്ണാര്‍ക്കാട്: കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തുന്ന ഓണ്‍ ലൈന്‍ തൊഴില്‍ മേള ആരംഭിച്ചു. ഇന്നലെ (ജനുവരി 21) ആരംഭിച്ച മേള 27 വരെ ഉണ്ടാകും. ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സി സ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും വീട്ടിലിരുന്നു തന്നെ വിര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഇതുവരെ രജി സ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ട്. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെ യ്താണ് മേളയില്‍ പങ്കെടുക്കേണ്ടത്.
തൊഴില്‍ വൈദഗ്ദ്ധ്യം, വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിചയം എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തശേഷം വെര്‍ച്വല്‍ ജോബ് ഫെ യര്‍ മോഡ് തെരഞ്ഞെടുത്ത് അവരവരുടെ പ്രൊഫൈലുമായി പൊ രുത്തപ്പെടുന്ന തൊഴില്‍ദായകരെ കണ്ടെത്താം. ജോലിക്ക് തെര ഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയില്‍ വഴി വിവരമറിയിക്കും. ഒരുത വണ രജിസ്റ്റര്‍ ചെയ്താല്‍ അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നതു വരെ ഒന്നിലധികം അവസരങ്ങള്‍ തൊഴില്‍മേളകളിലൂടെ നോളജ് എക്കോണമി മിഷന്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇരുനൂറിലേറെ കമ്പനികള്‍ ഓണ്‍ലൈന്‍ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മൂന്നുഘട്ടങ്ങളായി 14 ജില്ലകളിലും നോളജ് ഇക്കോണമി മിഷന്‍ ഇതുവരെ നേരിട്ടുനടത്തിയ തൊഴില്‍മേളകളില്‍ പങ്കെടുത്ത 15,683 ഉദ്യോഗാര്‍ഥികളില്‍ 10457 പേര്‍ക്ക് തൊഴിലവസരം ഒരുങ്ങിക്കഴി ഞ്ഞു. 2165 പേര്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ ഇതിനോടകം നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. ചുരുക്കപ്പട്ടികയിലെ ബാക്കി 8292 പേര്‍ക്ക് വരും ദിവസങ്ങളില്‍ നിയമനം ലഭിക്കും. ഇതുകൂടാതെ 182 പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലുമുണ്ട്. തൊഴിലവസരം ഒരുങ്ങിയിട്ടുള്ളവരില്‍ 1595 പേര്‍ വിവിധ കാരണങ്ങളാല്‍ കരിയര്‍ ബ്രേക്ക് വന്ന വനിതക ളാണ്. ഇവര്‍ക്കായി മൂന്നിടങ്ങളില്‍ പ്രത്യേക തൊഴില്‍മേളകള്‍ നടത്തിയിരുന്നു.
