കോട്ടോപ്പാടം: ഹരിതം മനോഹരം പദ്ധതിയുടെ ഭാഗമായി തിരു വിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ നല്ലപാഠം യൂണിറ്റിന്റെ നേതൃ ത്വത്തില്‍ സ്‌കൂളിന് സമീപത്തെ വീടുകളിലും വിദ്യാര്‍ത്ഥികള്‍ ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. നല്ല പാഠം യൂണിറ്റ് അംഗം ശ്രീരാജ്. എസ് കുമാര്‍ കാട്ടിക്കുന്നന്‍ ഉമ്മറിന് തൈകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിട്രസ്റ്റ് ശാലിനി,ടി.കോ-ഓര്‍ഡിനേറ്റര്‍മാരായ നിഷ, രജ്ഞിത്ത് ജോസ് എന്നിവര്‍ സംബ ന്ധിച്ചു.
