പുലാപ്പറ്റ :സൈക്കിള്‍ വാങ്ങിക്കാനായി സ്വരൂപിച്ചു വെച്ച സംഖ്യ മു ഴുവന്‍ ചികിത്സാ സഹായ ഫണ്ടിലേക്ക് നല്‍കിയ വിദ്യാര്‍ത്ഥിയുടെ നല്ല മനസ്സിന് സമ്മാനം. കോണിക്കഴി തത്രംകാവില്‍കുന്ന് ഡി.പി. എ.യു പി. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അജിന്‍ കൃഷ്ണയാണ് താന്‍ സ്വരൂപിച്ച സംഖ്യ മുഴുവന്‍ പുലാപ്പറ്റയിലെ സൂരജ് ചികിത്സാ ധനസഹായത്തിലേക്ക് സംഭാവനയായി നല്‍കിയത്. മജ്ജമാറ്റിവെ ക്കല്‍ ശസ്ത്രക്രിയ സാമ്പത്തികസഹായം തേടുന്ന സൂരജിനായി സ്‌കൂളിലെ പ്രധാന അധ്യാപകന്റെ പക്കല്‍ പണം ഏല്‍പിക്കുക യായിരുന്നു. അജിന്റെ നടക്കാതെ പോയ ആഗ്രഹം മനസ്സിലാക്കി ഡി.വൈ.എഫ്.ഐ പുലാപ്പറ്റ മേഖല കമ്മിറ്റിയാണ് പുതിയ സൈ ക്കിള്‍ വാങ്ങി നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.പ്രേംകു മാര്‍ എം.എല്‍.എ അജിന് സൈക്കിള്‍ കൈമാറി. മരപ്പണിക്കാരായ കൃഷ്ണന്‍ – ലിജി മോള്‍ ദമ്പതികളുടെ മകനാണ് അജിന്‍.
