മണ്ണാര്‍ക്കാട്: തോരാപുരം കോളനിയിലെ ജനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോ ക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.1971 ല്‍ പട്ടികജാതി വകുപ്പ് അനുവദിച്ച ഭൂമിയില്‍ അന്ന് പട്ടയം വരെ അനുവദിച്ചിരുന്നു.ഇപ്പോള്‍ ക്രയവിക്ര യം നടത്താനും ന്യായ വില ലഭിക്കാനുമുള്ള അവകാശം നിഷേധി ച്ചിരിക്കുകയാണ്.സര്‍ക്കാര്‍ നല്‍കിയ ഭൂമിതന്നെ പുറമ്പോക്കാണെ ന്നു പറയുന്നത് വിരോധാഭാസമാണെന്നും യോഗം കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു.എന്‍ എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി,നാസര്‍ തെ ങ്കര, വിജയകുമാര്‍, ഹസ്സിന്‍ ഗോപി ഹമീദ്, ബഷീര്‍,കബീര്‍ എന്നി വര്‍ പങ്കെടുത്തു.
