പാലക്കാട്: ബിജെപി സമ്പൂര്‍ണ ജില്ലാ കമ്മിറ്റി യോഗം ജില്ലാ കാര്യാ ലയത്തില്‍ ചേര്‍ന്നു.അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ശോചനീയാവസ്ഥ,മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന ഇമേജ് മാലിന്യ സംസ്കരണ പ്ലാന്റ് ഉയര്‍ത്തുന്ന മലിനീകരണ, പാരിസ്ഥിതിക പ്ര ശ്നങ്ങള്‍, സഞ്ചിത്ത് വധകേസില്‍ പ്രോസിക്യൂഷന്റെ വീഴ്ച്ച, മല യോര മേഖലയില്‍ താമസിക്കുന്ന പ്രദേശവാസികള്‍ക്ക് വന്യ ജീവി കള്‍ മൂലമുണ്ടാകുന്ന നാശനഷ്ട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള പ്രമേയം ഭേദഗതികളോടെ യോഗം അംഗീകരിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ല അധ്യക്ഷന്‍ കെ. എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. പി. ജയന്മാസ്റ്റ ര്‍ പ്രമേയം അവതരിപ്പിച്ചു.ദേശീയ സമിതി അംഗം എന്‍. ശിവരാജന്, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, മേഖല സംഘടന സെക്രട്ട റി കെ. പി. സുരേഷ്, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം പ്രിയ ജയന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രെട്ടറിമാരായ പി. വേണുഗോപാലന്‍ സ്വാഗതവും, പി. ജയന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
