അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂ പീകരണത്തിനു മുന്നോടിയായി നാലാം വാര്‍ഡ് മുണ്ടക്കുന്നില്‍ ഗ്രാമസഭായോഗം ചേര്‍ന്നു.വാര്‍ഡില്‍ നടത്തേണ്ട വിവിധ പദ്ധതി കള്‍ ചര്‍ച്ച ചെയ്തു.വയോജനക്ഷേമം, ശുചിത്വം ,കുടിവെളളം, പട്ടിക ജാതി വികസന എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന ഗ്രാമസഭാ നിര് ദ്ദേശങ്ങള് വികസന സെമിനാറിലേക്ക് കൈമാറുമെന്ന് ഗ്രാമസഭ കണ്‍വീനറും പഞ്ചായത്ത് അംഗവുമായ സജ്ന സത്താര്‍ പറഞ്ഞു. അലനല്ലൂര്‍ സുന്ദരം -ശുചിത്വം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ എത്തുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്കി യൂസര്‍ ഫീ നല്കി സഹകരിക്കണമെന്ന് വാര് ഡ് അംഗം ഗ്രാമസഭയില്‍ അഭ്യര്‍ത്ഥിച്ചു.വര്‍ക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കി നല്കിയ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍,നയങ്ങള്‍,സംരംഭങ്ങള്‍ ,നേട്ട ങ്ങള് എന്നിവ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി ഹംസപ്പ പരിപാടി ഉദ്ഘാടനം ചെയ്ത് അവതരിപ്പിച്ചു.ഗ്രാമസഭ കോഡിനേറ്റര്‍ സീനത്ത് ടീച്ചര്‍ പൊതുജനാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
