പാലക്കാട്:പൊതുവിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികലനയങ്ങള്‍ക്കെതിരെയും അധ്യാപ ക ദ്രോഹനടപടികള്‍ക്കെതിരെയും കെ.എസ്.ടി.യു വിദ്യാഭ്യാസ ജി ല്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമര സായാഹ്നം സംഘടിപ്പിച്ചു. പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ഇ. എം സ്കൂള്‍ ജംഗ്ഷനില്‍ നടന്ന സമര സായാഹ്നം കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.ഷൗക്കത്തലി അധ്യക്ഷനായി.സെ ക്രട്ടറി എം.കെ.സൈദ് ഇബ്രാഹിം,റവന്യൂ ജില്ലാ ട്രഷറര്‍ എം.എസ് .കരീംമസ്താന്,പി.സുല്‍ഫിക്കറലി,ടി.എം.സ്വാലിഹ്,എ.എസ്.അബ്ദുല്‍ സലാം സലഫി,ടി.കെ. ഷുക്കൂര്‍,ടി.ഹൈദരലി ,കെ.എച്ച്.സുബൈ ര്‍,ആര്.ജാന്‍സി രത്നം സംസാരിച്ചു.

മണ്ണാര്‍ക്കാട് ഡി.ഇ.ഒ ഓഫീസിന് മുന്നില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജി ല്ലാ സെക്രട്ടറി പി.അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ വൈ സ് പ്രസിഡണ്ട് കെ.പി.എ. സലീം,ഉപജില്ലാ സെക്രട്ടറി സലീം നാലക ത്ത്,പി.പി.ഹംസ,എന്‍.ഷാനവാസലി ,കെ.ജി.മണികണ്ഠന്, കെ.അസീ സ്,കെ.വി ഇല്യാസ്,പി.മുഹമ്മദാലി, കെ.യൂനുസ് സലീം ,എം.ടിറി യാസ്,പി.ഹംസ,കെ.എച്ച്.ഫഹദ്,ഫിറോസ്,കെ.മൊയ്തീന്,എം.അസ്ഹറലി,എ.ജലീല്‍,അക്ബറലി സംസാരിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന ഏകപക്ഷീയ പരിഷ്കാരങ്ങ ള്‍ അവസാനിപ്പിക്കുക,തസ്തിക നിര്‍ണയം നടത്തി അധ്യാപക നിയ മനം പൂര്‍ത്തിയാക്കുക,അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പ ളം നല്‍കുക,സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ- ടെറ്റ് യോഗ്യതയില്‍ നിന്നൊഴിവാക്കുക,പങ്കാളിത്ത പെന്ഷന് പിന്‍വലി ക്കുക,മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, സമഗ്ര ശിക്ഷ കേരളയിലെ രാഷ്ട്രീയവല്‍ക്കരണം അ വസാനിപ്പിക്കുക,സ്പെഷ്യലിസ്റ്റ് അധ്യാപക പ്രശ്നം പരിഹരി ക്കു ക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
