അലനല്ലൂര്‍: വിദ്യാര്‍ഥിനികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെ ക്കന്ററി സ്കൂളില്‍ സമഗ്ര ശിക്ഷാ കേരളം മണ്ണാര്‍ക്കാട് ബി.ആര്. സി.യുടെ നേതൃത്വത്തില്‍ കരാട്ടെ പരിശീലനം ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സജ്ന സത്താര്‍ പരിശീലനം ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യപകന് സി.സക്കീര്‍ ഹുസൈന്, ബി.ആര്.സി. പരിശീലകന് എം.അബ്ബാസ്, കരാട്ടെ മാസ്റ്റര്‍ പി.അബ്ദുല്‍ അസീസ്, സീനിയര്‍ അസിസ്റ്റന്റ് പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കര്‍, കെ. ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
