മണ്ണാര്‍ക്കാട്: കോവിഡിനെതിരെ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂ ളില്‍ നടന്ന നാടകം വിദ്യാര്‍ഥികള്‍ക്ക് വേറിട്ടനുഭവമായി. ആരോഗ്യ കേരളം പാലക്കാടിന്റേയും മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂളിലെ ശാസ്ത്രരംഗം യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കി യ കര്‍മ്മപരിപാടിയില്‍ തൃശൂര്‍ ജീവനകലയുടെ കലാകാരന്മാര് നി രന്ന നാടക വണ്ടിക്ക് വിദ്യാലയത്തിലെ കുരുന്നുകള്‍ സ്വീകരണ മൊരുക്കി. ആരോഗ്യമാണ് സമ്പത്തെന്നും രോഗങ്ങള്‍ക്കെതിരെ പ്രതികരിക്കുകയല്ല പ്രതിരോധിക്കുകയാണ് അത്യാവശ്യമെന്നും കുട്ടികള്‍ നാടകത്തിലുടനീളം കേട്ടറിയുകയും കണ്ടറിയുകയും അനുഭവിച്ചറിയുകയും ചെയ്തു.

ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ എന്ന ഗാനം വേദിയിലും സദസിലും ഒരുപോലെ ആരവമുണര്‍ത്തി ക്കൊണ്ടാണ് പരിപാടിക്ക് തിരശ്ശീല വീണത്. പ്രധാനാധ്യാപകന് കെ .കെ വിനോദ്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. നാരായണന് എ ന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സ്കൂള്‍ ശാസ്ത്ര രംഗം യൂ ണിറ്റ് കണ്‍വീനര്‍ യു.കെ.എം ബഷീര്‍ സംസാരിച്ചു.
