തെങ്കര: ആനമൂളിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ പിടിച്ചു. നേര്‍ച്ചപ്പാറ കോളനിയിലെ നിസാമിന്റെ വീട്ടിലെ നായയെ ആണ് പുലി വേട്ടിയാടിയത്.പുലി നായയെ പിടിയ്ക്കുന്ന ദൃശ്യങ്ങള്‍ നിസാ മിന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ബുധനാഴ്ച പുലര്‍ ച്ചെ 12.15 ഓടെയാണ് സംഭവം.

തെങ്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെച്ചി യോടന്‍,ആര്‍ആര്‍ടി അംഗങ്ങള്‍ എന്‍സിപി നേതാക്കളായ സദക്ക ത്തുള്ള പടലത്ത്,ഇബ്രാഹിം ബാദുഷ,ഹാസിന്‍ എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. ആര്‍ആര്‍ടി അംഗങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് നിര്‍ദേ ശം നല്‍കി.

തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍ പുലിയിറങ്ങി വളര്‍ ത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായതിനെ തുടര്‍ന്ന് വനംവകു പ്പ് തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് കെണി സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം 24നാണ് കല്‍ക്കടി ഭാഗത്ത് പുലിയെ നാട്ടുകാര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.അടുത്തിടെ നേര ത്തെ കൂട് സ്ഥാപിച്ച സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് നിലവി ല്‍ കെണിയുള്ളത്.
