അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ വനം വകുപ്പി ന്റെ സൗത്ത് ഡിവിഷന് കീഴിലുള്ള നെടുങ്കയം റെയിന്‍ ഫോറസ്റ്റി ല്‍ സഘടിപ്പിച്ച പ്രകൃതിപഠന ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനു ഭവമായി. നെടുങ്കയം അമിനിറ്റി സെന്റര്‍,റൈന്‍ ഫോറസ്റ്റ്, ആനപ്പ ന്തി, ആദിവാസി കോളനികള്‍, കരിമ്പുഴ പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന ഇ എസ് ഡോസന്റെ ശവകുടീരം, കതിര്‍ നാച്ചുറല്‍ ഫാം എന്നിവ സന്ദര്‍ശി ച്ചു.പരിസ്ഥിതി സംരക്ഷണത്തില്‍ വനത്തിന്റെ പ്രാധാന്യത്തെ കു റിച്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. സി അഷ്‌റഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ് ദീപു ,കണ്‍സര്‍വേഷന്‍ ബയോളജി സ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ദീപു എസ് എന്നിവര്‍ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് അബ്ദുറസാഖ് മംഗലത്ത് പ്രധാനാധ്യാപകന്‍ സി ടി മുരളീധരന്‍ പിടിഎ വൈസ് പ്രസിഡണ്ട് മുസ്തഫ മാമ്പള്ളി അധ്യാ പകരായ ആസിംബിന്‍ ഉസ്മാന്‍,ഷാഹിനാസലീം, പി രവിശങ്കര ന്‍,കെ.ശിബില എന്നിവര്‍ നേതൃത്വം നല്‍കി
