മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡ് പുത്തില്ലം ശാഖ സംഘടനാ ശാക്തീകരണ പഠന ക്യാമ്പ് നിലപാട് 21 ന് പുത്തില്ലം കാളപൂട്ട്കണ്ടം റോഡിലുള്ള കക്കാടന്‍ ഹുസൈനി ന്റെ വസതിയില്‍ നടക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ സമര സായാഹ്നം നടത്താനും യോഗം തീരുമാനിച്ചു. 21ന് വൈകുന്നേരം 7മണിക്ക് യുവ ട്രൈനര്‍ യാസിര്‍ വാഫി ഉല്‍ബോധന ക്ലാസെടുക്കും. മുസ് ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം സി.പി സാദിക്ക് മു സ്ലിംലീഗ് എന്ത്, എന്തിന് എന്ന വിഷയത്തില്‍ ക്ലാസെടുക്കും. പി. മു ഹമ്മദാലി അന്‍സാരി ക്യാമ്പ് ക്രോഡീകരണം നടത്തും. ഇല്ല്യാസ് പൂരമണ്ണില്‍ ക്യാമ്പ് ഡയറക്ടറാണ്. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പൊന്‍പാറ കോയകുട്ടി, ഹുസൈന്‍ കോളശ്ശേരി, അസീസ് പച്ചീരി, വൈശ്യന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഇതിനോട നുബ ന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് പടിപ്പുരക്കല്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കക്കാടന്‍, വീരാന്‍കുട്ടി.എന്‍.കെ, കക്കാടന്‍ മുഹമ്മദാലി. ഇല്ല്യാസ് പൂരമണ്ണില്‍, മന്‍സൂര്‍ പാറലി, അജ്മ ല്‍ കുത്തനിയില്‍, മേലേതില്‍ ബാദുഷ, അമീന്‍.എ, ഫായിസ്.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
