കോട്ടോപ്പാടം:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷത്തെ കരട് പദ്ധതി തയ്യാറാക്കുന്നതിനായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.ശാരീരിക മാന സിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂ ള്‍,റേഷന്‍ കാര്‍ഡിന്റെ അഭാവത്തില്‍ ലൈഫ് ഭവന പദ്ധതി ആനു കൂല്യം നിഷേധിക്കപ്പെട്ട ഭവന രഹിത കുടുംബങ്ങള്‍ക്ക് ഹൗസിങ്ങ് ബോര്‍ഡ് മുഖേന പ്രത്യേക പാര്‍പ്പിട പദ്ധതി,കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍,ഗ്രാമീണ റോഡുകളുടെ നവീകരണം, കുടി വെള്ളമുള്‍പ്പെടെയുള്ളഅടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് കരട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൃഷി,മൃഗസംരക്ഷണം,ക്ഷീരവികസനം,ചെറുകിട വ്യവസായം, കുടുംബശ്രീ,ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി,വനിതാ ശിശു വികസനം,പൊതുമരാമത്ത്,പട്ടികജാതി-പട്ടികവര്‍ഗ വികസനം,ആ രോഗ്യം,ശുചിത്വം,വിദ്യാഭ്യാസം,യുവജനകാര്യം,ജൈവ വൈവി ധ്യം, പരിസ്ഥിതി, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലാ യി ഗ്രൂപ്പ്തല ചര്‍ച്ചകള്‍ നടന്നു.വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലെ തീരു മാനം ക്രോഡീകരിച്ച് അടുത്ത ദിവസങ്ങളില്‍ ചേരുന്ന ഗ്രാമസഭക ളില്‍ അവതരിപ്പിക്കും.ഗ്രാമസഭകളില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശ ങ്ങള്‍ കൂടി പരിഗണിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അംഗീകാരത്തിന് വിധേയമായി ഈ മാസം തന്നെ ജില്ലാ ആസൂത്രണ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കും.
യോഗം പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു .വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഫീന റഷീദ് അധ്യക്ഷയായി.ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അ ബൂബക്കര്‍ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി,സെക്രട്ടറി റ്റി.കെ.ദീപുആസൂത്രണ സമിതി അംഗങ്ങളായ പാറശ്ശേരി ഹസ്സന്‍, എ. അസൈനാര്‍ മാസ്റ്റര്‍,കെ.പി.ഉമ്മര്‍,സി.ജെ.രമേഷ്,ഹമീദ് കൊമ്പ ത്ത്, സൈനുദ്ദീന്‍ താളിയില്‍, ഗ്രാമപഞ്ചായത്തംഗ ങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദലി സ്വാഗതവും പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.
