അലനല്ലൂര്‍: വേനലാരംഭിച്ചതോടെ ജലക്ഷാമം മറികടക്കാന്‍ കിണര്‍ നിര്‍മാണ ജോലികളിലേക്ക് തിരിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിക ള്‍.അലനല്ലൂര്‍ പഞ്ചായത്തിലെ കൈരളി വാര്‍ഡിലാണ് വീടുകളില്‍ കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായിരിക്കുന്നത്.
വാര്‍ഡില്‍ നിലവില്‍ എട്ടു കിണറുകളുടെ പ്രവൃത്തികളാണ് നടന്ന് വരുന്നത്.കോയക്കുന്നില്‍ രണ്ട്,കൈരളിയില്‍ മൂന്ന്,മുറിയക്കണ്ണി യില്‍ മൂന്ന് കിണറുകളുമാണ് പെണ്‍കരുത്തില്‍ ഒരുങ്ങുന്നത്.
ഒരാഴ്ച മുമ്പാണ് കിണറുകളുടെ നിര്‍മാണം തുടങ്ങിയത്.ഏഴ് തൊ ഴിലാളികള്‍ ചേര്‍ന്നാണ് ഒരു കിണര്‍ നിര്‍മിക്കുന്നത്.ഒരോ പ്രദേശ ത്തിന്റെയും സാഹചര്യത്തിനനുസരിച്ചാണ് കിണറിന്റെ ആഴം നിര്‍ണ്ണയിച്ചിരിക്കുന്നത്.ജല ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണ് കൈരളി വാര്‍ഡ്.തൊഴിലുറപ്പ് പദ്ധതിയില്‍ കിണറുകള്‍ ഒരുങ്ങുന്ന ത് കുടുംബങ്ങള്‍ക്കും ആശ്വാസമാകും.അടുത്ത മാസത്തോടെ കി ണറുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
