അഗളി: അഗളിയിലെ കെഎസ്ഇബി 33 കെവി സബ് സ്റ്റേഷനില്‍ അ ഞ്ചര കോടി ചിലവില്‍ ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ വൈ ദ്യുതി പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടര ഏക്കര്‍ സ്ഥല ത്ത് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 22 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷണന്‍ കുട്ടി നിര്‍വ്വഹിക്കും. ഈ പ്ലാന്റിന് പുറമെ കോട്ടത്തറ സര്‍ക്കാര്‍ ഗോട്ട് ഫാമില്‍ സ്ഥാപി ച്ചിട്ടുള്ള 500 കിലോ വാട്ടിന്റെ സോളാര്‍ യൂണിറ്റുകൂടി ഉടന്‍ പ്രവര്‍ ത്തന സജ്ജമാകും. ഇതോടെ നിലവില്‍ അട്ടപ്പാടിയില്‍ ഉള്ള 33 കെവി സബ് സ്റ്റേഷന്‍ പ്രസരണം നടത്താവുന്ന പരാമധി ശേഷി യിലെത്തും.
നിരവധി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സോളാര്‍ പാനലു കള്‍ സ്ഥാപിച്ച് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്നുണ്ട്. കെഎ സ്ഇബി ചാളയൂര്‍ ഊരിലെ പുരപ്പുറ വൈദ്യുതി പദ്ധതി വഴി 96 കിലോ വാട്ടും ഉല്പാദിപ്പിക്കുന്നുണ്ട്. 220 കെവിയുടെ സബ് സ്റ്റേഷന്‍ സ്ഥാപിക്കുകയാണെങ്കില്‍ അട്ടപ്പാടി വൈദ്യുതി ഉല്പാദനത്തില്‍ വന്‍ കുതിച്ചുച്ചാട്ടം നടത്തുമെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്ത മാക്കുന്നു. നിലവില്‍ 20 മെഗാവാട്ട് വൈദ്യുതി കാറ്റാടി പദ്ധതിയില്‍ നിന്നും ഉല്പാദിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ഇനിയും നിരവധി സ്ഥല ങ്ങള്‍ കാറ്റാടി വൈദ്യുതി പദ്ധതിക്ക് അനുയോജ്യമാണ്. നിരവധി തരിശ് സ്ഥലങ്ങള്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സ്ഥലമുടമകള്‍ അറിയിച്ചിട്ടുണ്ട്.
ശിരുവാണി പുഴയിലെ കട്ടേക്കാട് വെള്ളച്ചാട്ടത്തില്‍ നിന്നും വൈ ദ്യുതി ഉല്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ പരിഗണനയിലുളള കൂടം ജലവൈ ദ്യുത പദ്ധതി കൂടി നടപ്പില്‍ വരുത്തിയാല്‍ മൂന്ന് തരം വൈദ്യുതി ഉല്പാദനം നടത്തുന്ന സ്ഥലമെന്ന ബഹുമതി അട്ടപ്പാടിക്ക് ലഭിക്കും. അട്ടപ്പാടിയില്‍ 220 കെവി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി മലപ്പുറത്തെ വെട്ടത്തൂരില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധ തിയുടെ മണ്ണാര്‍ക്കാട് വരെ കമ്പി വലിയ്ക്കുന്നതിനുള്ള ആദ്യ ഘട്ടം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. 220 കെവി സബ് സ്റ്റേഷന്‍ വരുന്നതോടെ മഴക്കാലത്ത് ചുര ത്തില്‍ കമ്പി പൊട്ടി വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ തമിഴ് നാട്ടില്‍ നിന്നും വൈദ്യുതി ഉപയോഗിക്കാവുന്ന ബാക്ക്അപ്പ് പദ്ധ തിയും നിലവില്‍ വരും.
