മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമസഭ നടത്തി. ഓണ്‍ ലൈന്‍ ആയി നടത്തിയ യോഗം പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസ ല്‍മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യ ക്ഷത വഹിച്ചു. ആസൂത്രണ സമിതിയംഗം ഹസ്സന്‍ മുഹമ്മദ് കരട് പ്രൊജക്റ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.ക്ഷേമകാര്യ ചെയര്‍മാന്‍ മുസ്തഫ വറോടന്‍ സ്വാഗതവും സെക്രട്ടറി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
