തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി വാര്‍ഡുതല സമി തികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം.സംസ്ഥാനത്ത് കോവിഡ് രോ ഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭര ണ വകുപ്പു മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍,ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാ ണ് തീരുമാനം.

എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ശ ക്തിപ്പെടുത്തും. വൊളണ്ടിയന്‍മാരെ സജീവമാക്കും. തദ്ദേശ സ്ഥാപ ന തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കു ടുംബശ്രീ പ്രവര്‍ത്തകരെക്കൂടി ഇതില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്‌സിനേഷന്‍ പ്രവര്‍ത്തന ങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സിഎഫ്എല്‍ ടിസികള്‍ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഹോസ്റ്റലുകള്‍ ഏറ്റെടു ക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വര്‍ധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങള്‍ തദ്ദേശ സ്വാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്ന തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള ജില്ലകളില്‍ ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈ നില്‍ ചേരണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടു തലുള്ള ജില്ലകളില്‍ 50പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങ ള്‍ ഒരുക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാ തെ പാലിക്കണം.

സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗത്തോടൊപ്പം എന്‍ 95 മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നര്‍ദേ ശിച്ചു. വാര്‍ഷിക പദ്ധതി പരിഷ്‌കരണം ജനുവരി 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. കേന്ദ്രഫണ്ടുകള്‍ നഷ്ടപ്പെടാ തിരിക്കാനുള്ള പദ്ധതി രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനുവരി 28നകം പൂര്‍ത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുര ക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!