പാലക്കാട്: തൊഴില്‍ ദാതാക്കളുടെ ആവശ്യമറിഞ്ഞുള്ള പരിശീല നം തൊഴിലന്വേഷകര്‍ക്ക് നല്‍കുന്ന രീതി അവലംബിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള നോളജ് എക്കണോമി മിഷന്‍ പാലക്കാട് ഗവ. പോളിടെക്നിക് കോളജില്‍ സം ഘടിപ്പിച്ച ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു മന്ത്രി. വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് തൊഴില്‍ പരിശീലനത്തിനാണ്. വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നു ക രുതി തൊഴില്‍ ലഭിക്കണമെന്നില്ല. തൊഴില്‍ നൈപുണ്യം പ്രധാന ഘടകമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കേരള നോളജ് എക്കണോ മിക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തൊഴില്‍ മേളയോടെ തുടക്കം കുറിച്ചു. തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചി ക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടു ക്കുന്നതിനാണ് കേരള നോളജ് മിഷന്‍ അവസരമൊരുക്കുന്നത്.

എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ ബിനുമോള്‍ , മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം, കൊടു മ്പ് ഗ്രാമ പഞ്ചായത്ത് അംഗം പ്രവീണ, പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പാള്‍ കെ.എം.സീമ, കേരള നോളേജ് എക്കണോമി മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മധുസൂദനന്‍ , ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!