മണ്ണാര്‍ക്കാട്: പ്രകൃതിയും കാലവും ജീവിതവും ഇഴുകിച്ചേരുന്ന അ ധ്യാപകന്‍ സിബിന്‍ ഹരിദാസിന്റെ നാനോ കഥകള്‍ പുസ്തകം പ്ര കാശത്തിനൊരുങ്ങി.പാലക്കാട് നടക്കുന്ന ജില്ലാ ലൈബ്രറി കൗണ്‍ സിലിന്റെ പുസ്തകോത്സവത്തില്‍ വെച്ച് നാളെ പ്രമുഖ സാഹിത്യകാ രന്‍ കെപി രാമനുണ്ണി പുസ്തകം പ്രകാശനം നിര്‍വഹിക്കും.
കവിത പോലുള്ള കഥകളും കഥ പോലുള്ള കവിതകളുമാണ് നാ നോ കഥകള്‍ എന്ന പുസ്തകത്തിലുള്ളത്.66 കഥകള്‍ ഉണ്ട്.കോഴി ക്കോട് ഹരിതം ബുക്‌സാണ് പ്രസാധകര്‍.പുതിയ കാലഘട്ടത്തില്‍ ഏറ്റവും വേഗത്തില്‍ ജനങ്ങളിലേക്ക് ആശയങ്ങളെത്തിക്കാന്‍ കഴിയുന്നതാണ് നാനോ കഥകളും കവിതകളുമെന്ന് സിബിന്‍ ഹരിദാസ് പറയുന്നു.
വായനയ്ക്കും കാഴ്ചക്കും ചെറുതാണെങ്കിലും വിശാലമായ അര്‍ ത്ഥവും ചിന്തയുമുള്ളവയാണ് സിബിനിന്റെ രചനകള്‍.നിരവധി ആനുകാലികങ്ങളിലും സിബിനിന്റെ കഥകളും കവിതകളും ഇ തിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ഇരുപതോളം നാനോ സിനിമകളും ഏതാനം ഹ്രസ്വചിത്രങ്ങള്‍ക്കും സിബിന്‍ തിരക്കഥ രചിച്ചിട്ടുണ്ട്.അവതാരകനായും അഭിനേതാവാ യും ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന സിബിന്‍ കുമരംപുത്തൂര്‍ സ്വദേശിയാണ്.മലപ്പുറം ചെമ്മാണിയോട് പിടിഎം യുപി സ്‌കൂ ളിലെ അധ്യാപകനായാണ് ജോലി നോക്കുന്നത്.തിലകന്‍ അനുസ്മ രണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.
