കോട്ടോപ്പാടം: ആര്യമ്പാവ് വാര്‍ഡില്‍ ഗ്രാമ പഞ്ചായത്തിന്റെ വിക സന ഫണ്ട് വിനിയോഗിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പാറയില്‍ കുളമ്പ് നെയ്യപ്പാടത്ത് റോഡ്,താളിപ്പള്ളിയാലില്‍ റോഡ്,ട്രാന്‍സ്‌ഫോ ര്‍മര്‍ മദ്‌റസ റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് അക്കര ജസീന നിര്‍വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി.അരിയൂര്‍ സര്‍ വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എ സിദ്ദീഖ് മുഖ്യാതിഥിയാ യിരുന്നു.മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാസിം കുന്നത്ത്,സംഘടന പ്രതിനിധികളായ അബ്ദുല്‍ ഹമീദ് എന്‍.പി,നൗഷാദ് പടുവില്‍,റസാ ക്ക്.കെ തുടങ്ങിയവര്‍ സംസാരിച്ചു.സാമൂഹ്യ പ്രവര്‍ത്തകരായ
ഹംസ.പി,കെ.അബ്ബാസ്ഹാജി,ഹംസ.കെ.കെ,പോക്കര്‍.പി,ഹംസ.എന്‍.പി,ചന്ദ്രന്‍ എന്‍.പി,ബിനു എന്‍.പി. തുടങ്ങിയവര്‍ സംബന്ധിച്ചു.
