അലനല്ലൂർ: ഉപ്പുകുളം ഓലപ്പാറയിലെ സ്വകാര്യ റബർതോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ക രാർ തൊഴിലാളികളായ ആലിപ്പറമ്പിലെ ഹാരിസ്, യൂനുസ്, മുഹമ്മ ദ് മുസ്തഫ എന്നിവരെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റു ചെയ്തത്. ബു ധനാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ലോറിയിലെത്തിച്ച മാ ലിന്യം റബർ തോട്ടത്തിൽ തള്ളിയത്. കുത്തനെയുള്ള ഭാഗത്ത് മാലി ന്യം ഒഴുക്കി വിട്ടത് പ്രദേശവാസികൾക്ക് വലിയ പ്രയാസമായിരുന്നു. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി യിട്ടുണ്ട്.