പാലക്കാട്: രാജ്യത്തിന്റെ ആസ്തി വില്‍പ്പന ഉപേക്ഷിക്കുക, തൊഴി ലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്ഥിരസ്വഭാവ മുള്ള ജോലി ചെയ്യുന്ന എല്ലാ കരാര്‍-താത്ക്കാലിക തൊഴിലാളിക ളേയും സ്ഥിരപ്പെടുത്തുക, ഇന്ധനവില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2022 ഫെബ്രുവരി 23,24 തീയതികളില്‍ നട ത്തുന്ന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ കേരള പെട്രോ ളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) പാലക്കാ ട് ജില്ലാ സമ്മേളനം തീരുമാനിച്ചു.
പെട്രോളിയം, ഗ്യാസ് പൈപ്പ് ലൈന്‍, പെട്രോള്‍ പമ്പ് തൊഴിലാളിക ളുടെ സമ്മേളനം, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു അധ്യക്ഷനായി. സിഐടിയു പുതുശ്ശേരി ഡി വിഷന്‍ സെക്രട്ടറി കെ.സുരേഷ് സംസാരിച്ചു. യൂണിയന്‍ ഭാരവാഹി കളായി എസ്.ബി.രാജു-പ്രസിഡണ്ട്, എം.ബിനുകുമാര്‍-സെക്രട്ടറി, എസ്.സുഭാഷ് -ജോയിന്റ് സെക്രട്ടറി, ജോണ്‍സണ്‍.എന്‍.ഡി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.