കല്ലടിക്കോട് :കരിമ്പ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പുരയിട പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഗ്രോ ബാഗ് പച്ചക്കറി കൃഷിയുടെ പ്രവർത്തനത്തിന് തുടക്കമായി. നിറച്ച ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിത്തും കർഷകർക്ക് വിതര ണം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. രാമചന്ദ്രൻ ഉദ്‌ഘാട നം ചെയ്‌തു. പഞ്ചായത്ത് ഉപാധ്യക്ഷ കെ.കോമള കുമാരി അധ്യക്ഷ യായി. കരിമ്പ കാർഷിക കർമസേന, കരിമ്പ ഇക്കോ ഷോപ്പ് എന്നി ങ്ങനെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്. പഞ്ചായത്ത് സ്ഥി രം സമിതി അധ്യക്ഷന്മാരായ എച്ച്. ജാഫർ, ജയവിജയൻ, അംഗങ്ങളാ യ മോഹനൻ , റംല, കെ.പ്രസന്ന ,രാധിക ,അനിതാ സന്തോഷ്, കൃ ഷി ഓഫീസർ പി.സാജിദ് അലി,പി ശിവദാസൻ ,കൃഷി അസിസ്റ്റന്റ് സീന തോമസ് എന്നിവർ സംസാരിച്ചു.