അഗളി: തയ്യല്‍ തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടു ത്തണമെന്നും ഇരട്ട പെന്‍ഷന്റെ പേരില്‍ വിധവ പെന്‍ഷന്‍ നിര്‍ത്ത ലാക്കിയ നടപടി പുന: പരിശോധിക്കണമെന്നും ഓള്‍ കേരള ടെയ് ലേഴ്‌സ് അസോസിയേഷന്‍ 24-ാമത് അട്ടപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട തയ്യല്‍ തൊഴിലാളികള്‍ക്ക് തൊ ഴിലോ,തൊഴിലില്ലായ്മ വേതനമോ നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ ക്കാര്‍ തയ്യാറാവുക,വര്‍ധിപ്പിച്ച ക്ഷേമ നിധി ആനൂകൂല്ല്യങ്ങള്‍ക്കനു സൃതമായി ആനുകൂല്ല്യങ്ങളില്‍ വര്‍ധനവു വരുത്തി ഉടന്‍ വിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആ വശ്യപ്പെട്ടു.
കക്കുപ്പടിയില്‍ നടന്ന സമ്മേളനം എകെടിഎ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി എംകെ ബേ ബിച്ചന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ സി സതീഷ് വരവു ചെലവു കണ ക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികള്‍: മുഹമ്മദ് ബഷീര്‍ (പ്രസിഡന്റ്),കെ പി ജോയി (വൈസ് പ്രസിഡന്റ്),എംകെ ബേബി ച്ചന്‍ (സെക്രട്ടറി),ശെന്തില്‍കുമാര്‍,ജമാലുദ്ദീന്‍ (ജോയിന്റ് സെക്രട്ട റി),സി കെ സതീഷ് (ട്രഷറര്‍)
