മണ്ണാര്‍ക്കാട് : ഉപജില്ലയില്‍ അംഗീകാരം ലഭിക്കാത്ത മുഴുവന്‍ അ ധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കണമെന്നും ദേശീയ വിദ്യാ ഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും ദേ ശീയ അധ്യാപക പരിഷത്ത് മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവ ശ്യപ്പെട്ടു.14 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമാ യി കോവിഡ് വാക്‌സിന്‍ ത്വരിതഗതിയില്‍ നല്‍കുന്നതിന് നടപടി കള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മേളനം അഭിന ന്ദിച്ചു.

പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എച്ച് .ഐ കൃഷ്ണന്‍ ഉദ്ഘാട നം ചെയ്തു.പി.ജയരാജ് അധ്യക്ഷനായി.പ്രധാന അധ്യാപകനായി സ്ഥാ നക്കയറ്റം ലഭിച്ച കെ കൃഷ്ണദാസിനെ ആദരിച്ചു.തപസ്യ ജില്ലാ സെക്ര ട്ടറി വി.ബി മുരളിധരന്‍,സേവാഭാരതി കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണദാസ്,എന്‍.ജി.ഒ സംഘ് പ്രതിനിധി ശിവന്‍,ഗീത ടീച്ചര്‍, കെ .വി രമ , അംഗനാകുര്‍ശ്ശി രമ തുടങ്ങിയവര്‍ സംസാരി ച്ചു.പി വിജയന്‍ സ്വാഗതവും വി സുനില്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
