അലനല്ലൂര്‍: നിര്‍ധനരും അശരണരുമായ രോഗികളുടെ ചികിത്സാ ചെലവിനുള്ള സാമ്പത്തിക ശേഖരണാര്‍ത്ഥം കര്‍ക്കിടാംകുന്ന് ക നിവ് പാലിയേറ്റീവ് കെയര്‍ പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബ ന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ നടത്തിയ മെഗാബിരിയാണി ഫെസ്റ്റ് കാരുണ്യത്തിന്റെ വേറിട്ട കാഴ്ചയായി.
കുളപ്പറമ്പിലെ അലയന്‍സ് ഓഡിറ്റോറിയത്തില്‍ മുപ്പതോളം അടു പ്പുകളിലായാണ് ബിരിയാണി തയ്യാറാക്കിയത്.പാക്കിങ്ങിനും മറ്റു മായി തൃതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സാമൂഹ്യ സാം സ്‌കാരിക സംഘടന പ്രതിനിധികള്‍,ക്ലബ്ബ് ഭാരവാഹികള്‍, മണ്ണാര്‍ ക്കാട് ദാറുന്നജാത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നിരവധി പേര്‍ ഒത്തു ചേര്‍ന്നു.പെരിന്തല്‍മണ്ണ,മണ്ണാര്‍ക്കാട് താലൂക്കുകളിലെ സര്‍ ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളുമുള്‍പ്പടെ വലിയ വി ഭാഗം ജനങ്ങള്‍ കനിവിന്റെ ബിരിയാണി ഫെസ്റ്റിനെ ഏറ്റെടുത്തു. എണ്ണായിരത്തോളം പാക്കറ്റ് ബിരിയാണിയാണ് ഫെസ്റ്റിലൂടെ വിത രണം ചെയ്തത്.

കനിവ് പ്രസിഡന്റ് പിപികെ അബ്ദുറഹിമാന്‍,സെക്രട്ടറി ടിവി ഉണ്ണികൃഷ്ണന്‍,ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ പുളിക്കല്‍ ഹംസ, കണ്‍ വീനര്‍ പി. കെ. അബ്ദുള്‍ ഗഫൂര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എം. മെ ഹര്‍ബന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ സലീം, വാര്‍ഡ് മെമ്പര്‍മാരായ പി. മധു, പി. ഷൗക്കത്ത്, പി. കെ. ഹംസ എന്നിവര്‍ സംസാരിച്ചു.

ബിരിയാണി ഫെസ്റ്റിന് എം. ആപ്പി, ടി. പി. ഷാജി, എം. അബ്ദുല്‍മജീദ്, എ. പി. അഷറഫ്, എം. അബൂബക്കാര്‍, ടി. ബാപ്പു. എ. വിനോദ്, കെ. കെ. സാദിക്ക്. പുളിക്കല്‍ സലാം, ഹനീഫ കാപ്പില്‍, ശുഹൈബ് കര്‍ ക്കിടാംകുന്ന്, പി. കെ. അബ്ദുല്‍നാസര്‍രാധാകൃഷ്ണന്‍.പി,ഹനീഫ ആം ബുക്കാട്ടില്‍, മനാഫ് ആര്യാടന്‍, അപ്പാട്ട് ഹംസ, പി. പി. കെ. ഷൗക്ക ത്ത്, എ. ബക്കര്‍, നുസ്രത്ത് ഷാജി, പാണ്ടിക്കടവന്‍ അബ്ദുള്‍ കരീം, കെ. സി. അബ്ദുള്‍ ഖാദര്‍, ബഷീര്‍ പാലക്കടവ്, മുനീര്‍ ചിങ്ങത്ത്,വി. ഷംസുദ്ധീന്‍, റഷീദ് പയ്യനാടന്‍, എ. പി. മന്‍സൂര്‍ എന്നിവര്‍ നേതൃ ത്വം നല്‍കി. കഴിഞ്ഞ വര്‍ഷവും ഈ ദിവസം കനിവ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു.
