പാലക്കാട്: വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം വലിയ പ്രതിസ ന്ധിയാണ് നേരിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കു ട്ടി. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ 25 കിലോ വാട്ട് സോളാര്‍ പ്ലാന്റി ന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു മന്ത്രി.ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാ ക്കാനാകാത്ത സാഹചര്യമാണ് ഉള്ളത്.ഡാമുകളിലെ ജലം കൃഷിക്ക് പോലും തികയാത്ത അവസ്ഥയാണ്.സോളാര്‍ പോലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്കുമെന്നും വൈദ്യു തി മേഖലയെ സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെ ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വേലന്താവളം ഗവ ആയൂര്‍വ്വേദ ആശുപത്രി, വടക്കഞ്ചേരി എ.യു. പി.എസ് ആന്‍ഡ് എ.വി.എല്‍.പി.എസ് എന്നിവടങ്ങളില്‍ സ്ഥാപിച്ച 8 കിലോവാട്ട് സോളാര്‍ പ്ലാന്റ്, പാലക്കാട് പോളിടെക്നിക്ക്, കോഴിപ്പാറ ജി.എച്ച.എസ്.എസിലെ സോളാര്‍ പ്ലാന്റുകളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. കുമരപുരം ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ടെറസില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ സ്വിച് ഓണ്‍ ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. 25 കിലോ വാട്ട് സ്ഥാപി ത ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു മാസ ത്തില്‍ ശരാശരി 3000 യൂണിറ്റ് വൈദ്യുതി പ്ലാന്റ് വഴി ഉല്‍പ്പാദിപ്പി ക്കാന്‍ കഴിയും. 10 ലക്ഷത്തി അറുപതിനായിരം രൂപയാണ് പ്ലാന്റി നായി ചെലവഴിച്ചത്.

സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് നഗരസഭാ ചെയര്‍പേ ഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായി. നഗരസഭാംഗം എല്‍.ബി ഗോപാ ലകൃഷ്ണന്‍, സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ മണികണ്ഠന്‍, പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജി നീയര്‍ പി. വി ശ്രീരാം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. സെല്‍വരാജ്, എന്നിവര്‍ സംസാരിച്ചു.
