മണ്ണാര്‍ക്കാട്: നഗരത്തില്‍ കുടുബില്‍ഡിങ്ങിനെ പിന്നിലെ പറമ്പില്‍ തീപിടിത്തം.മൂന്നരയേക്കറോളം വരുന്ന സ്ഥലത്ത് അരയേക്കറിലാ ണ് അഗ്നിബാധയുണ്ടായത്.ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്.ആറോളം തെങ്ങിന്‍തൈകളും കത്തി നശിച്ചു.വെള്ളിയാഴ്ച രാവിലെ 10 മണി യോടെയായിരുന്നു സംഭവം.വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെ ത്തി തീയണക്കുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഷിജാം,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ശ്രീജേ ഷ്,റിജേഷ്,ജയകൃഷ്ണന്‍,ഡ്രൈവര്‍ നസീര്‍ എന്നിവരടങ്ങുന്ന സംഘ മാണ് തീകെടുത്തിയത്.
