മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് നേതൃത്വം തപാല്‍ വഴി നല്‍കിയ മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി സംസ്ഥാന തെര ഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.അംഗീകൃത ഫോറത്തില്‍ അല്ല രാജിക്ക ത്ത് സമര്‍പ്പിച്ചതെന്നാണ് രാജിക്കത്ത് തള്ളാന്‍ കാരണമെന്ന് സം സ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് പ്രസിഡന്റിന്റെ രാജി സം ബന്ധിച്ച് ഫോറം മൂന്ന് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെ ന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.രാജിക്കത്ത് തള്ളിയതോടെ മണ്ണാര്‍ക്കാട് പ്രസിഡന്റായി ഉമ്മുസല്‍മ തുടരും.

യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ഉമ്മുസല്‍മക്കെതി രെ യു.ഡി.എഫ് അംഗങ്ങള്‍ തിരിഞ്ഞതോടെയാണ് തര്‍ക്കം രൂക്ഷ മായത്.രാജി ആവശ്യത്തിനെതിരെ സഹ അംഗങ്ങളോടും, മു സ്ലിം ലീഗ് നേതൃത്വത്തോടും ഏറ്റുമുട്ടിയ ഉമ്മുസല്‍മ സംസ്ഥാന കമ്മി റ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജി കത്ത് നല്‍കിയെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്.എന്നാല്‍ ഇങ്ങനെയൊരു കത്ത് നല്‍ കിയില്ലെന്ന് കാണിച്ച് ഉമ്മുസല്‍മ ബ്ലോക്ക് സെക്രട്ടറിക്ക് സത്യവാ ങ്മൂലം നല്‍കിയിരുന്നു.നേതൃത്വം കഴിഞ്ഞ മാസം 20 ന് തപാല്‍ മുഖേന അയച്ച രാജി കത്ത് ബ്ലോക്ക് സെക്രട്ടറി സ്വീകരിക്കുകയും ചെയ്തു. ഈ കത്താണ് വ്യാജമാണെന്ന് കാണിച്ച് ഉമ്മുസല്‍മ കമ്മീ ഷനെ സമീപിച്ചത്.കമ്മീഷന്‍ ആറാം തിയ്യതി ഹിയറിംഗ് നടത്തി യിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ഉത്തരവിറങ്ങിയത്. രാജി കത്ത് സംബന്ധിച്ച് തന്റെ പേരില്‍ വ്യാജ രാജി കത്ത് ചമച്ചെ ന്ന് കാണിച്ച് ഉമ്മുസല്‍മ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!