കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപറിങ് സൊസൈറ്റി അരിയൂര്‍ സര്‍വീസ് സഹകരണ ബാ ങ്കിന്റെ സഹകരണത്തോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പി ച്ച സൗജന്യ പി.എസ്.സി സെമിനാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപകാര പ്രദമായി.അമ്പതിലധികം പി.എസ്.സി ലിസ്റ്റുകളില്‍ ഉയര്‍ന്ന റാങ്കു കള്‍ നേടിയ പ്രമുഖ മത്സര പരീക്ഷാ പരിശീലകന്‍ മന്‍സൂര്‍ അലി കാപ്പുങ്ങല്‍ ‘പി.എസ്.സി മത്സരപരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടു ക്കാം ‘ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
വേങ്ങ എസ്.ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ അ രിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ.സിദ്ദീ ഖ് ഉദ്ഘാടനം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യ ക്ഷനായി.പൊതുവിജ്ഞാന മേഖലയിലെ അസാധാരണ മികവിന് ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം നേടിയ തിരുവഴാംകുന്ന് ജി.എല്‍.പി സ്‌കൂള്‍ പ്രീ-പ്രൈമറി വിദ്യാര്‍ ത്ഥിനി കെ.ഷെന്‍സക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡ യറക്ടര്‍ എ.അബൂബക്കര്‍ ചടങ്ങില്‍ പ്രശംസാപത്രം സമ്മാനിച്ചു. ഗേ റ്റ്‌സ് ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന,ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കള ത്തില്‍,സിജി താലൂക്ക് പ്രസിഡണ്ട് അഡ്വ.നാസര്‍ കൊമ്പത്ത്, ഗ്രാമ പഞ്ചായത്തംഗം കെ.ടി. അബ്ദുള്ള,കരിയര്‍ വിങ് ചെയര്‍മാന്‍ എം. മുഹമ്മദലി മിഷ്‌കാത്തി, ഒ.മുഹമ്മദലി, എ.അസൈനാര്‍, എം.കെ .മുഹമ്മദലി,അരിയൂര്‍ രാമകൃഷ്ണന്‍,എം.പി.സാദിഖ്,സിദ്ദീഖ് പാറോ ക്കോട്, കെ.മൊയ്തുട്ടി,സലീം നാലകത്ത്,റഷീദ് കല്ലടി, ഇ.പി.റഷീദ്, എ.കെ.കുഞ്ഞയമു സംസാരിച്ചു.
കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഗേറ്റ്‌സിന്റെ നേതൃത്വത്തില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകളുടെ പരിശീലനവും റഫറന്‍സ് ലൈബ്രറി സൗകര്യവു മൊരുക്കാനും തീരുമാനിച്ചു.