മണ്ണാര്‍ക്കാട്: കോവിഡ് മൂലം മുടങ്ങിയ മണ്ണാര്‍ക്കാട് -മൂലഗംഗല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. പു ലര്‍ച്ചെ മണ്ണാര്‍ക്കാട് നിന്നും പുറപ്പെടുന്ന ബസ് രാവിലെ മൂലഗംഗലി ലെത്തി വൈകുന്നേരും വരെ അട്ടപ്പാടി മേഖലയില്‍ സര്‍വീസ് നട ത്തി രാത്രിയോടെ മണ്ണാര്‍ക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍ വീസ് ക്രമീകരിച്ചിരിക്കുന്നത്.അഗളി -ആനക്കട്ടി റൂട്ടില്‍ വൈകു ന്നേരം വരെ മൂന്ന് സര്‍വീസാണ് ഉള്ളത്.
മണ്ണാര്‍ക്കാട്-മൂലഗംഗല്‍ ബസ് പുലര്‍ച്ചെ 5.30ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് ബസ് അഗളി, ഷോളയൂര്‍ വഴി രാവി ലെ 8.35ന് മൂലഗംഗലിലെത്തും. 8.45ന് ഇവിടെ നിന്നും പുറപ്പെട്ട് ഷോ ളയൂര്‍ വഴി 9.45ന് ആനക്കട്ടിയിലെത്തും.10.20ന് ആനക്കട്ടിയില്‍ നി ന്നും പുറപ്പെട്ട് ഷോളയൂര്‍,ചിറ്റൂര്‍ പെട്ടിക്കല്‍ വഴി 11.30ന് അഗളി യിലെത്തും.11.40ന് അഗളിയില്‍ നിന്നും പുറപ്പെട്ട് ചിറ്റൂര്‍ പെട്ടിക്കല്‍ വഴി ഉച്ചയ്ക്ക് 12.55ന് ആനക്കട്ടിയിലെത്തും.ഇവിടെ നിന്നും 1.10ന് പുറപ്പെടും.ചിറ്റൂര്‍ പെട്ടിക്കല്‍ വഴി 2.20ന് അഗളിയിലെത്തും.
ഉച്ചതിരിഞ്ഞ് 3.25ന് അഗളിയില്‍ നിന്നും ആനക്കട്ടിയിലേക്ക് സര്‍വീ സ് നടത്തും.വൈകീട്ട് 4.05ന് ആനക്കട്ടിയിലെത്തുന്ന ബസ് 4.20ന് ഇവിടെ നിന്നും പുറപ്പെട്ട് ഷോളയൂര്‍ വഴി മൂലഗംഗലിലേക്ക് 5.20ന് എത്തിച്ചേരും.മൂലഗംഗലില്‍ നിന്നും വൈകീട്ട് 5.30ന് പുറപ്പെട്ട് 6.40ന് ആനക്കട്ടിലെത്തി രാത്രി ഒമ്പത് മണിയോടെ മണ്ണാര്‍ക്കാട് ഡിപ്പോ യിലെത്തുമെന്നും ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.