കോട്ടോപ്പാടം:തിരുവിഴാംകുന്ന് സിപിഎയുപി സ്കൂളില്‍ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്ഷികത്തിനൊരു കുട്ട പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യാന്‍ താത്പര്യവും സ്ഥ ലസൗകര്യവുമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് വിത്തുകള്‍ വിതരണം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിയില്‍ ഒരു ഭാഗം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കും വാര്‍ഷിക പദ്ധതി യിലേക്കും നല്‍കണമെന്ന നിബന്ധനയുണ്ട്.വിത്ത് വിതരണോദ്ഘാ ടനം പ്രധാന അധ്യാപിക ശാലിനി ടി നിര്‍വഹിച്ചു.നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ രഞ്ജിത് ജോസ്,നിഷ എന്‍,മാനേജര്‍ സി പി ഷിഹാബുദ്ദീന്,മോഹന്‍ദാസ് എം എന്നിവര്‍ സംബന്ധിച്ചു.സ്കൂള്‍ വളപ്പിലും പച്ചക്കറി കൃഷി നടത്താന്‍ തീരുമാനിച്ചു.